അമ്മയ്ക്ക് പൊങ്കാല സമർപ്പണം: ഭക്തിസാന്ദ്രമായി തലശ്ശേരി ശ്രീ ദുർഗ്ഗാംബിക ക്ഷേത്രം
Last Updated:
ദുര്‍ഗ്ഗാംബികാമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ച് ഭക്തര്‍, ക്ഷേത്ര പുരോഗതിക്കും ഭഗവതി പ്രീതിക്കും ഭക്തജനങ്ങളുടെ സര്‍വ്വൈശ്വര്യത്തിനും വേണ്ടിയാണ് പൊങ്കാല സമര്‍പ്പണം.
തലശ്ശേരി മുകുന്ദ് മല്ലര്‍ റോഡിലെ ശ്രീ ദുര്‍ഗ്ഗാംബിക ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാംബികാമ്മയ്ക്ക് പൊങ്കാല സമര്‍പ്പണം നടത്തി സ്ത്രീ വിശ്വാസികള്‍. ക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ക്ഷേത്ര പുരോഗതിക്കും ഭഗവതി പ്രീതിക്കും ഭക്തജനങ്ങളുടെ സര്‍വ്വൈശ്വര്യത്തിനും വേണ്ടിയാണ് പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരി കാരാട്ട് അണലക്കാടിൻ്റെ കാര്‍മ്മികത്വത്തിലാണ് പൊങ്കാല സമര്‍പ്പണം നടന്നത്.
മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്‌നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. അരിയും ശര്‍ക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേര്‍ത്തുണ്ടാകുന്ന വിഭവം ദൈവത്തിന് നേദിക്കും. ഭക്തി നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കാനെത്തി. വിശേഷാല്‍ ദിവസത്തെ പൊങ്കാല സമര്‍പ്പണം കാണാനും നിരവധി പേര്‍ ക്ഷേത്രസന്നിധിയിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 04, 2026 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അമ്മയ്ക്ക് പൊങ്കാല സമർപ്പണം: ഭക്തിസാന്ദ്രമായി തലശ്ശേരി ശ്രീ ദുർഗ്ഗാംബിക ക്ഷേത്രം









