advertisement

കേൾവിശക്തി കാത്തുസൂക്ഷിക്കാം: ലോക കേൾവി ദിനം ആചരിച്ച് കോഴിക്കോട്

Last Updated:

ബീച്ച് ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കുട്ടികളിലെ കേൾവിക്കുറവ് നേരത്തെ തിരിച്ചറിയുന്നതിനായുള്ള ബോധവൽക്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.

ലോക കേള്‍വി ദിനം ജില്ലാതല ഉദ്ഘാടനം
ലോക കേള്‍വി ദിനം ജില്ലാതല ഉദ്ഘാടനം
ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ബധിരത നിയന്ത്രണ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക കേള്‍വി ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ അഡീഷണല്‍ ഡി.എം.ഒ. ഡോ. വി പി രാജേഷ് നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു അധ്യക്ഷനായി. ദേശീയ ബധിരത നിയന്ത്രണ പദ്ധതി റിപ്പോര്‍ട്ട് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ടി എന്‍ സുരേഷ് അവതരിപ്പിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുരാധ, ഇ.എന്‍.ടി. വിഭാഗം മേധാവി ഡോ. സി ജെ മൈക്കല്‍, ആര്‍.എം.ഒ. ഡോ. ഭാഗ്യരൂപ, ഇ.എന്‍.ടി. കണ്‍സല്‍ട്ടൻ്റ് ഡോ. സുജിത്ത്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ചീഫ് നഴ്‌സിങ് ഓഫീസര്‍ ശൈല, ഓഡിയോളജിസ്റ്റ് നീതു എറങ്കോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കേള്‍വിക്കുറവിനെയും അതിൻ്റെ പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇ.എന്‍.ടി. മെഡിക്കല്‍ ക്യാമ്പും ഒരുക്കി. വടകര ജില്ലാ ആശുപത്രിയിലും കൊയിലാണ്ടി, പേരാമ്പ്ര, ഫറോക്ക് താലൂക്ക് ആശുപത്രികളിലും ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കേൾവിശക്തി കാത്തുസൂക്ഷിക്കാം: ലോക കേൾവി ദിനം ആചരിച്ച് കോഴിക്കോട്
Next Article
advertisement
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
  • ഗുരുവായൂരിലെ 1977 മുതൽ 2021 വരെ എംഎൽഎമാരുടെ പട്ടിക ഫ്ലക്സ് ബോർഡിൽ ബി ഗോപാലകൃഷ്ണൻ സ്ഥാപിച്ചു

  • പച്ച നിറത്തിലുള്ള ഭാഗത്ത് എംഎൽഎമാരുടെ പേരുകൾ, കാവി നിറത്തിലുള്ള ഭാഗത്ത് മാറ്റം ആവശ്യപ്പെട്ട് സന്ദേശം

  • വർഗീയത ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയപ്പോൾ നിയമനടപടികൾ തുടരുന്നതിനിടെയാണ് വിവാദം

View All
advertisement