advertisement

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; ജയിച്ചാൽ ബിജെപി മുഖ്യമന്ത്രി വരുമെന്ന് സൂചന

Last Updated:

ബിഹാർ നിയമസഭയിൽ ബിജെപി, ജെഡിയു, എൽജെപി (രാം വിലാസ്), എച്ച്എഎം, ആർഎൽജെഎം എന്നിവരടങ്ങുന്ന എൻഡിഎ സഖ്യത്തിന് 202 അംഗങ്ങളുണ്ട്. അതിനാൽ 5ൽ നാല് സീറ്റുകളിൽ സഖ്യത്തിന് വിജയം ഉറപ്പാണ്

നിതീഷ് കുമാർ
നിതീഷ് കുമാർ
ബിഹാർ‌ മുഖ്യമന്ത്രി സ്ഥാനം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ‌ രാജിവക്കുമെന്ന് റിപ്പോർട്ട്. രാജ്യസഭയിലേക്ക് അദ്ദേഹം നാമനിർ‌ദേശ പത്രിക സമർപ്പിക്കാനൊരുങ്ങുകയെന്നാണ് സൂചന. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ ഒഴിയും.
ജെഡിയു അധ്യക്ഷനായ അദ്ദേഹം വ്യാഴാഴ്ച പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നും അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാറിന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എന്ത് പങ്കുണ്ടാകുമെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. ബിജെപി മുഖ്യമന്ത്രി വരുമെന്നാണ് സൂചന.
നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്. ജെഡിയുവിൽ നിന്നോ എൻഡിഎ സഖ്യത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, നിശാന്ത് കുമാറിന്റെ സജീവ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിതീഷ് കുമാറുമായി അടുത്ത ബന്ധമുള്ള ഒരു മുതിർന്ന മന്ത്രി സൂചന നൽകിയിട്ടുണ്ട്.
advertisement
ഈ സാഹചര്യത്തിൽ, ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ത്സാ ഡൽഹിയിൽ നിന്ന് പട്നയിലെത്തി നിതീഷ് കുമാറുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. കേന്ദ്രമന്ത്രി ലാലൻ സിംഗും പട്നയിലെത്തിയതായാണ് റിപ്പോർട്ട്.
രാജ്യസഭയിലെ കണക്കുകൾ
ബിഹാറിലെ അഞ്ചാമത്തെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് ഇപ്പോൾ നടക്കുന്നത്. ഒരു സീറ്റിൽ വിജയിക്കാൻ 41 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. ബിഹാർ നിയമസഭയിൽ ബിജെപി, ജെഡിയു, എൽജെപി (രാം വിലാസ്), എച്ച്എഎം, ആർഎൽജെഎം എന്നിവരടങ്ങുന്ന എൻഡിഎ സഖ്യത്തിന് 202 അംഗങ്ങളുണ്ട്. അതിനാൽ 5ൽ നാല് സീറ്റുകളിൽ സഖ്യത്തിന് വിജയം ഉറപ്പാണ്.
advertisement
എങ്കിലും അഞ്ചാമത്തെ സീറ്റിലെ കണക്കുകൂട്ടലുകൾ അല്പം സങ്കീർണമാണ്. ഉപേന്ദ്ര കുശ്വാഹയെയാണ് എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ സൂചിപ്പിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. വോട്ട് ചോർച്ചയോ എംഎൽഎമാരുടെ അസാന്നിധ്യമോ ഉണ്ടാകാതിരിക്കാൻ എല്ലാ എൻഡിഎ എംഎൽഎമാരോടും വ്യാഴാഴ്ച പട്നയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Summary: Speculation is rife in Bihar as Chief Minister Nitish Kumar is expected to file his nomination for the Rajya Sabha this Thursday. Sources suggest he may resign from the CM post upon election. His son, Nishant Kumar, is rumored to be in line for the Deputy Chief Minister position, marking a potential "dramatic entry" into active politics. While the NDA holds a strong majority for four Rajya Sabha seats, internal discussions are ongoing regarding the fifth seat and the leadership transition in the state.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; ജയിച്ചാൽ ബിജെപി മുഖ്യമന്ത്രി വരുമെന്ന് സൂചന
Next Article
advertisement
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
  • പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യയിലേക്കുള്ള എണ്ണ, LNG വിതരണം റഷ്യ വർധിപ്പിക്കും

  • 2025 അവസാനം വരെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40% വർധനവ് വരുത്തിയതായി റഷ്യ അറിയിച്ചു

  • ഊർജം, വളം, വ്യവസായം, ബഹിരാകാശം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ചർച്ച നടത്തി

View All
advertisement