ലാലേട്ടന്റെ മിഥുനവും വരവേൽപ്പും ഒരുമിച്ച് സംഭവിച്ചാൽ എങ്ങനെ ഇരിക്കും? 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' ട്രെയ്‌ലർ കണ്ടാലോ

Last Updated:

ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദങ്ങളാണ് പ്രമേയം

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
അജു വര്‍ഗീസ് (Aju Varghese), നീരജ് മാധവ് (Neeraj Madhav), ഗൗരി ജി. കിഷന്‍ (Gouri G. Kishan) എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' (Love Under Construction) ട്രെയ്‌ലർ പുറത്ത്. ഡിസ്നി ഹോട്ട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസാണ് ഇത്. പ്രണയവും കോമഡിയും കോര്‍ത്തിണക്കിയ സീരീസിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ ഒട്ടേറെ മുൻനിര താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, മാസ്റ്റര്‍പീസ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍, 1000 ബേബീസ് എന്നീ ഹിറ്റ് സീരീസുകൾക്ക് ശേഷമാണ് ഡിസ്നി ഹോട്ട്സ്റ്റാർ പുതിയ സീരിസുമായി എത്തുന്നത്.
ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദങ്ങളാണ് ഈ കോമഡി വെബ് സീരീസില്‍ പ്രമേയമാകുന്നത്. നർമ്മ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സീരീസ് ഫെബ്രുവരി 28ന് സ്ട്രീമിംഗ് ആരംഭിക്കും. 'വാശി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു ജി. രാഘവ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
advertisement
ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരും സിരീസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഗോപി സുന്ദറാണ് സംഗീതസംവിധാനം. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമിച്ചിരിക്കുന്ന റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. പി.ആർ.ഒ. : റോജിൻ കെ. റോയ്. മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.
Summary: Love Under Construction is a Malayalam web-series with Neeraj madhav, Aju Varghese and Gouri G. Kishan playing significant roles. The series is slated to be streamed on Disney + Hotstar from February 28 onwards. Love Under Construction marks the sixth series of Disney + Hotstar after 'Kerala Crime Files', 'Perilloor Premier League', 'Masterpiece', 'Nagendran's Honeymoon' and '1000 Babies'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാലേട്ടന്റെ മിഥുനവും വരവേൽപ്പും ഒരുമിച്ച് സംഭവിച്ചാൽ എങ്ങനെ ഇരിക്കും? 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' ട്രെയ്‌ലർ കണ്ടാലോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement