ഇനി ഒരു ദിനം കൂടി; ജയം രവിയുടെ 'ബ്രദർ' പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ

Last Updated:

ഒരു കോമഡി ഫാമിലി എൻ്റർടൈയ്നറായിരിക്കും 'ബ്രദര്‍' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്

ജയം രവി, ബ്രദർ
ജയം രവി, ബ്രദർ
'ഒരു കൽ ഒരു കണ്ണാടി', 'ബോസ് എങ്കിറ ഭാസ്കരൻ' തുടങ്ങി തമിഴിലെ മികച്ച ഹിറ്റ് കോമഡി ചിത്രങ്ങൾ ഒരുക്കിയ എം. രാജേഷ് ജയം രവിയെ (Jayam Ravi) നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബ്രദർ' (Brother movie). ദീപാവലി റിലീസായി ഒക്ടോബർ 31ന് 'ബ്രദര്‍' തിയേറ്ററിലെത്തും. സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമിച്ച ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. കെ.എസ്. സെന്തിൽ കുമാർ, വി. ഗുരു രമേഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിംഗിൽ ആണ്. ഒരു കോമഡി ഫാമിലി എൻ്റർടൈയ്നറായിരിക്കും 'ബ്രദര്‍' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയം രവി അവതരിപ്പിക്കുന്ന കാർത്തിക് എന്ന കഥാപാത്രം തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന സിനിമയിൽ ശരണ്യ പൊൻവണ്ണൻ, വി.ടി.വി. ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ ഹാരിസ് ജയരാജാണ് ബ്രദറിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് വിവേകാനന്ദ് സന്തോഷ് ആണ്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ. കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിൻ്റ്, പി.ആർ.ഒ. : പി ശിവപ്രസാദ്.
Summary: Jayam Ravi Tamil movie Brother is slated to reach theatres on October 31, 2024 as a Diwali release. The just released trailer of the film is also trending on YouTube. The movie is touted as a family entertainer
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇനി ഒരു ദിനം കൂടി; ജയം രവിയുടെ 'ബ്രദർ' പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement