ഓക്കെ ആയോ എന്ന ചോദ്യത്തിൽ മുഖത്ത് അത്ഭുതം വിടർന്ന് മോഹൻലാൽ; 'ദൃശ്യം 3' പാക്ക്അപ്പ് വീഡിയോ വൈറൽ
- Published by:meera_57
- news18-malayalam
Last Updated:
ജീത്തു ജോസഫ് മറുപടി നൽകുന്നതും മോഹൻലാലിന്റെ മുഖത്ത് ഒരു കുട്ടിയുടേതെന്ന പോലെ വിടരുന്ന അത്ഭുതം വീഡിയോയുടെ ഹൈലൈറ്റാണ്
ജീത്തു ജോസഫ്- മോഹൻലാൽ (Mohanlal) കോമ്പിനേഷനിലെ ദൃശ്യം 3 (Drishyam 3) ഫുൾ പാക്ക്അപ്പ് വീഡിയോ വൈറൽ. ഓക്കെ ആയോ എന്ന ചോദ്യത്തിന് ജീത്തു ജോസഫ് മറുപടി നൽകുന്നതും മോഹൻലാലിന്റെ മുഖത്ത് ഒരു കുട്ടിയുടേതെന്ന പോലെ വിടരുന്ന അത്ഭുതം വീഡിയോയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് ദൃശ്യം 3 ഷൂട്ടിംഗ് ആരംഭിച്ചത്. കൊച്ചിയും, തൊടുപുഴയുമായിരുന്നു ലൊക്കേഷനുകൾ. ഡിസംബർ രണ്ടിന് കൊച്ചിയിലെ ലൊക്കേഷനിലായിരുന്നു പാക്കപ്പ്. റിലീസിനു മുമ്പ് തന്നെ 350 കോടി രൂപാ പ്രീ ബിസിനസ്സ് നേടിക്കൊണ്ട് വലിയ ഹൈപ്പ് നേടിയിയ ഇന്ത്യയിലെ പ്രാദേശിക ചിത്രമെന്ന ഖ്യാതിയും ദൃശ്യം 3ന് സ്വന്തം.
ചിത്രത്തിലെ ലാസ്റ്റ് ഷോട്ട് പറയുന്നതിനു മുമ്പ് 'ജോർജുകുട്ടി കറക്റ്റ് ആണോ എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്?' എന്ന് മോഹൻലാൽ ചോദിക്കുന്നത് പുറത്തുവിട്ട വീഡിയോയിൽ കേൾക്കാം. പിന്നീട് മോഹൻലാൽ, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരെ ആശ്ലേഷിക്കുന്നതും, കേക്കുമുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നു.
advertisement
ഫാമിലി ത്രില്ലർ ജോണറിലാണ് ദൃശ്യം 3 എത്തുന്നത്. ദൃശ്യം 2 നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഒന്നാംഭാഗം പോലെത്തന്നെ ദൃശ്യം 2ൻ്റെ വിജയമാണ് ദൃശ്യം സീരിസിലെ മൂന്നാം ഭാഗത്ത് എത്തിച്ചത്. ദൃശ്യം 2നു ശേഷം മൂന്നാം ഭാഗത്തിലെത്തുമ്പോൾ നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളയിരിക്കും ചിത്രത്തിൻ്റെ കഥാഗതിയെന്ന്
advertisement
സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും അവതരിപ്പിച്ച സസ്പെൻസുകൾ പോലെ ഈ ചിത്രത്തിലും വലിയ ട്വിസ്റ്റുകളും, സസ്പെൻസും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ദൃശ്യം 2 അന്യഭാഷകളിൽ റീമേക്ക് ചെയ്യാനുള്ള ഘട്ടത്തിലാണ്. അതിനു മുമ്പുതന്നെ ദൃശ്യം 3 പ്രദർശനത്തിനെത്തും.
ദൃശ്യം - 3 ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ ജയിലർ 2ൽ അഭിനയിക്കാനായി ഗോവയിലേക്ക് പോയിക്കഴിഞ്ഞു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: The full pack-up video of the Jeethu Joseph-Mohanlal combination in Drishyam 3 is viral. The highlight of the video is Jeethu Joseph's reply to the question 'All okay?' and the look of wonder on Mohanlal's face like that of a child
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 04, 2025 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓക്കെ ആയോ എന്ന ചോദ്യത്തിൽ മുഖത്ത് അത്ഭുതം വിടർന്ന് മോഹൻലാൽ; 'ദൃശ്യം 3' പാക്ക്അപ്പ് വീഡിയോ വൈറൽ


