അര്‍ണോള്‍ഡ് ഷ്വാസ്നിഗറിനെ പിന്നില്‍ നിന്നും ചവിട്ടി; വൈറലായി ആക്രമണ ദൃശ്യം

Last Updated:

ചവിട്ടിന്റെ ആഘാതത്തില്‍ അര്‍നോഡ് മുന്നോട്ടു പോയെങ്കിലും വീണില്ല. ഇതിനിടെ സുരക്ഷാ ജീവനക്കാര്‍ അക്രമിയെ പിടികൂടിയിരുന്നു.

ജോഹന്നാസ്ബര്‍ഗ്ഗ്: ആരാധകരുമായി സംസാരിച്ചു നില്‍ക്കുന്നതിനിട ഹോളിവുഡിലെ ഇതിഹാസതാരം അര്‍ണോള്‍ഡ് ഷ്വാസ്നിഗറിന് നേരെ ആക്രമണം. ശനിയാഴ്ച ജോഹന്നാസ്ബര്‍ഗ്ഗില്‍ ഒരു ജിമ്മില്‍ ക്ലാസിക് ആഫ്രിക്ക സ്‌പോര്‍ട്ടിംഗ് ഇവന്റിനിടെയായിരുന്ന സംഭവം.
ആരാധകർക്കൊപ്പം സ്നാപ്പ് ചാറ്റ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരാള്‍ അര്‍ണോള്‍ഡിനെ പിന്നില്‍ നിന്നും ചാടി ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തില്‍ അര്‍നോഡ് മുന്നോട്ടു പോയെങ്കിലും വീണില്ല. ഇതിനിടെ സുരക്ഷാ ജീവനക്കാര്‍ അക്രമിയെ പിടികൂടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
advertisement
ഇതിനിടെ തനിക്ക് ഒന്നും പറ്റിയില്ലെന്ന് അര്‍നോള്‍ഡും ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. തന്നെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ശരിക്കും എന്താണ് സംഭവിച്ചതെന്നു വ്യക്തമായതെന്നും അദ്ദേഹം പറയുന്നു.
advertisement
കാലിഫോര്‍ണിയയിലെ ഗവര്‍ണറായും അര്‍ണോള്‍ഡ് ഷ്വാസ്നിഗര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
അര്‍ണോള്‍ഡ് ഷ്വാസ്നിഗറിനെ പിന്നില്‍ നിന്നും ചവിട്ടി; വൈറലായി ആക്രമണ ദൃശ്യം
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement