റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തൽ 2 മലയാളികൾ അടക്കം 6 ഇന്ത്യക്കാർ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഉറങ്ങിക്കിടക്കുമ്പോൾ തീപിടിത്തമുണ്ടാകുകയായിരുന്നു
സൗദി അറേബ്യയിലെ റിയാദിലുണ്ടായ അഗ്‌നിബാധയില്‍ രണ്ടു മലയാളികള്‍ അടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം മേല്‍മുറി നൂറേങ്ങല്‍ കാവുങ്ങതൊടി ഇര്‍ഫാന്‍, വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീം എന്നിവരാണ് മരിച്ച മലയാളികള്‍.
തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരുമാണ് മരിച്ച മറ്റുള്ളവര്‍.
പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. ഇവർ ഉറങ്ങിക്കിടക്കുമ്പോൾ തീപിടിത്തമുണ്ടാകുകയായിരുന്നു.
വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്.
advertisement
മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും മരിച്ചവരുടെ നാട്ടുകാരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Location :
New Delhi,New Delhi,Delhi
First Published :
May 05, 2023 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തൽ 2 മലയാളികൾ അടക്കം 6 ഇന്ത്യക്കാർ മരിച്ചു