News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 17, 2019, 7:42 AM IST
തൃശൂര്‍ സ്വദേശിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
റാസൽഖൈമയിൽ മലയാളി കുടുംബത്തിലെ ഒന്‍പത് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ മുറിയിലാണ് കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.
തൃശൂര്‍ സ്വദേശിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റാസല്‍ഖൈമയില്‍ വ്യാപാരിയായ ഭര്‍ത്താവിനോടും മക്കളോടുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ അടുത്ത ബന്ധുക്കളും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്.
ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം. ഇവർക്ക് നാലു വയസുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയുംബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
Also Read
യുവതിയെ തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 19കാരന് തടവ് ശിക്ഷ
First published:
November 17, 2019, 7:42 AM IST