രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി ദമ്പതികൾ ഒമാനിൽ മരിച്ച നിലയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
കിളിമാനൂർ സ്വദേശികളായ ദമ്പതിമാരെ ഓമനിലെ റൂബിയിലുള്ള വാസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്...
മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി ദമ്പതികൾ ഒമാനിൽ മരിച്ച നിലയിൽ. കിളിമാനൂർ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. കിളിമാനൂർ സ്വദേശികളായ ദമ്പതിമാരെ ഓമനിലെ റൂബിയിലുള്ള വാസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
വിളയ്ക്കാട്ടുകോണം തോപ്പിൽ ഷാൻ മൻസിലിൽ അബ്ദുൽ മനാഫ് (70), ഭാര്യ അലീമ ബീവി(60) എന്നിവരാണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് നാട്ടിൽ വന്ന് മടങ്ങിപ്പോയത്. 45 വർഷമായി അബ്ദുൽ മനാഫ് ഗൾഫിലായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
Also Read- മാർച്ചിൽ ഭാര്യയും കുഞ്ഞും മരിച്ചു; ബഹറിനിലേക്ക് മടങ്ങിയ യുവാവും താമസസ്ഥലത്ത് മരിച്ച നിലയിൽ
മക്കൾ: സലീന, സജീന
advertisement
മരുമക്കൾ: റാഫി, സൈനുദ്ദീൻ(ഇരുവരും സൗദി)
Location :
First Published :
August 30, 2022 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി ദമ്പതികൾ ഒമാനിൽ മരിച്ച നിലയിൽ