ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമുള്ള ഗൾഫിലെ കമ്പനിയെ പരിചയപ്പെടാം
- Published by:Sarika KP
- news18-malayalam
Last Updated:
പ്രാഥമിക പഠനത്തിന്റെ ഭാഗമായ ജീവനക്കാർക്ക് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള മൂന്ന് ദിവസം അവധി നൽകും.
അബുദാബി: ജീവനക്കാർക്ക് ആഴ്ചയിൽ നാലുദിവസം പ്രവർത്തിദിനം പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ഭീമൻ ഇആൻഡ് (e&). ഇത്തരമൊരു തീരുമാനമെടുക്കുന്ന യുഎഇയിലെ ആദ്യ ടെക്സ്ഥാപനമാണ് ഇആൻഡ്. ഭാവിയിൽ തൊഴിലിടത്തിൽ നടപ്പാക്കാൻ പോകുന്ന നയങ്ങൾ സംബന്ധിച്ച് ഇആൻഡ് ഒരു പ്രാഥമിക പഠനം നടത്തിയിരുന്നു. ജീവനക്കാരെ പരസ്പരം കൂടുതൽ ഇടപഴകാൻ അനുവദിച്ചും അവരുടെ ക്ഷേമത്തിന് മുൻഗണന നൽകിയുമാണ് കമ്പനി നയങ്ങൾ രൂപപ്പെടുത്തിയത്.
''ഇങ്ങനെയൊരു തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും കാലത്തിനനുസരിച്ച് പുതുക്കുന്നതു പോലെ തൊഴിലിടത്തെ തന്ത്രങ്ങളിലും ആധുനികവത്കരണം കൊണ്ടുവരണമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. കഴിഞ്ഞകാലത്ത് നമ്മൾ ജോലി ചെയ്തിരുന്ന രീതി ഭാവിയിലേക്ക് അനുയോജ്യമായി കൊള്ളണമെന്നില്ല'', ഇആൻഡിലെ ഗ്രൂപ്പ് ചീഫ് എച്ച്ആർ ഓഫീസർ ദെന അൽമൻസൂരി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമിക പഠനത്തിന്റെ ഭാഗമായ ജീവനക്കാർക്ക് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള മൂന്ന് ദിവസം അവധി നൽകും.
Also read-COP28 | യുഎഇ സുല്‍ത്താന്‍ അല്‍ ജാബര്‍ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ അധ്യക്ഷനായി ചുമതലയേറ്റു\
advertisement
ഇതിന് മുമ്പും ഇത്തരത്തിലുള്ള നൂതനമായ പരിഷ്‌കാരങ്ങൾ ഇആൻഡ് നടപ്പിലാക്കിയിരുന്നു. ഊർജ ഉപഭോഗം, ഓഫീസിൽ നിന്നുള്ള കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കാൻ ലക്ഷ്യമിട്ട് ഗ്രീൻ ഫ്രൈഡേസ് എന്ന പദ്ധതി ഇവർ ആവിഷ്‌കരിച്ചിരുന്നു. ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ജോലിക്കാർ ആഴ്ചയിൽ നാലുദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന യുഎഇ ഫെഡറൽ സർക്കാർ അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇആൻഡിന്റെ അറിയിപ്പും പുറത്തുവരുന്നത്.
2022-ൽ ഷാർജയിൽ ആഴ്ചയിൽ നാലുദിവസം ജോലി ചെയ്താൽ മതിയെന്ന നയം നടപ്പാക്കിയിരുന്നു. ഇതിലൂടെ ജോലിയിലെ പ്രകടനം, ജീവനക്കാരുടെ സന്തോഷം, മാനസിക ആരോഗ്യം എന്നിവയിൽ 90 ശതമാനത്തോളം വർധനവുണ്ടായതായി കണ്ടെത്തിയിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
December 02, 2023 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമുള്ള ഗൾഫിലെ കമ്പനിയെ പരിചയപ്പെടാം