എഞ്ചിനിൽ തീ പടർന്നു; അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്
ദുബായ്: എഞ്ചിനില്‍ തീ പടർന്നതിനെ തുടർന്ന് അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ അറിയിച്ചു.
1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇടത് എഞ്ചിനാണ് തീ പടർന്നത്.
അതേസമയം, ആഭ്യന്തര വിമാനക്കമ്പനികൾ കഴിഞ്ഞ വർഷം മാത്രം 546 തവണ സാങ്കേതിക തകരാറുകൾ നേരിട്ടതായി സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിൽ 64 തവണയും സാങ്കേതിക തകരാറുകൾ നേരിട്ടത് എയർ ഇന്ത്യയ്ക്കാണ്.
Location :
New Delhi,Delhi
First Published :
February 03, 2023 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
എഞ്ചിനിൽ തീ പടർന്നു; അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി