ഇൻഡിഗോയുടെ മാതൃകമ്പനിയുടെ 8 ശതമാനത്തോളം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു; മൂല്യം 7500 കോടിയോളം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാളിന്റെ കുടുംബമാണ് മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ 5 ശതമാനം മുതൽ 8 ശതമാനം വരെ ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുന്നത്.
ഇൻഡിഗോയുടെ മാതൃകമ്പനിയുടെ 8 ശതമാനത്തോളം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു. 7500 കോടിയോളം മൂല്യം വരുന്ന ഓഹരിയാണ് വിൽക്കാനൊരുങ്ങുന്നത്. ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാളിന്റെ കുടുംബമാണ് മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ 5 ശതമാനം മുതൽ 8 ശതമാനം വരെ ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുന്നത്.
മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഇന്റർഗ്ലോബിൽ രാകേഷ് ഗാങ്‌വാളിന് 13.23 ശതമാനം ഓഹരിയും ഭാര്യ ശോഭ ഗാങ്‌വാളിന് 2.99 ശതമാനം ഓഹരിയും ഉണ്ട്. കമ്പനിയുടെ 13.5 ശതമാനം ഓഹരി കൈവശം വെച്ചിരിക്കുന്നത് ചിങ്കർപൂ ഫാമിലി ട്രസ്റ്റാണ്.
ജൂലൈ 15ന് ലോക്ക് ഇൻ പീരിയഡ് ആരംഭിക്കുമ്പോൾ ഗാങ്‌വാൾ കുടുംബം ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ ശോഭ ഗാങ്‌വാൾ കമ്പനിയിലെ തന്റെ ഓഹരികൾ നാലു ശതമാനം വെട്ടിക്കുറച്ചിരുന്നു.
advertisement
ഓഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളോട് ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിനോടും ഗാങ്‌വാൾ കുടുംബത്തിന്റെ പ്രതിനിധിയോടും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പ്രതികരണം തേടിയെങ്കിലും ഇവർ പ്രതികരിച്ചില്ല.
2022 ഫെബ്രുവരി മാസത്തിലാണ് കമ്പനിയുടെ ബോർഡിൽ നിന്ന് രാകേഷ് ഗാങ്‌വാൾ രാജി വെച്ചത്. അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയിലെ തന്റെ ഓഹരികൾ വിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
advertisement
രാകേഷ് ഗാങ്‌വാളും രാഹുൽ ഭാട്ടിയയും ചേർന്നാണ് 2006ൽ ഇൻഡിഗോ സ്ഥാപിച്ചത്. 2020-ന്റെ തുടക്കത്തിൽ കമ്പനിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനിലെ ചില നിയമങ്ങൾ പരിഷ്‌കരിക്കാൻ ശ്രമിച്ചപ്പോളാണ് ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് രാകേഷ് ഗാങ്‌വാൾ കമ്പനിയുടെ ബോർഡിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 13, 2023 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇൻഡിഗോയുടെ മാതൃകമ്പനിയുടെ 8 ശതമാനത്തോളം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു; മൂല്യം 7500 കോടിയോളം