ഈ അവധിക്കാലത്ത് ഒന്ന് പോയാലോ? യുഎഇയ്ക്ക് പുത്തൻ അനുഭവമായി കൽബയിലെ തടാകം തുറന്നു

Last Updated:

ഉദ്ഘാടനത്തിന് ശേഷം തടാകത്തിലൂടെ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ യാത്ര നടത്തി.

യുഎഇ നിവാസികൾക്കും സന്ദർശകർക്കും പുത്തൻ അനുഭവം സമ്മാനിക്കാൻ ഒരു ഇടം കൂടി.ഷാർജയിലെ അല്‍ ഹഫയ്യ തടാകം സന്ദർശകർക്കായ് തുറന്നു. ഷാര്‍ജ-കല്‍ബ റോഡില്‍ അല്‍ ഹിയാര്‍ ടണലിന് സമീപത്താണ് തടാകം. പാരിസ്ഥിതിക വൈവിധ്യം വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് തുറന്നിരിക്കുന്ന തടാകം. അതിനൊപ്പം എമിറേറ്റിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യം നിറവേറ്റുന്നതിനുള്ള തന്ത്രപ്രധാനമായ ജലസംഭരണിയായി പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിടുന്നു. ഷാര്‍ജയിലെ നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ് 132000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അല്‍ ഹഫയ്യ തടാകം.
തടാകത്തിന്റെ സ്മാരകഫലകം ഡോ. ഷെയ്ഖ് സുല്‍ത്താന്‍ അനാച്ഛാദനം ചെയ്തു കൊണ്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു.കിരീടാവകാശിയും ഷാര്‍ജാ ഡെപ്യൂട്ടി റൂളറുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷെയ്ഖ് അബ്ദുള്ള ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം തടാകത്തിലൂടെ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ യാത്ര നടത്തി. അതിനൂതനമായ സാങ്കേതികവിദ്യകളാണ് തടാകത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മലയോര കാലാവസ്ഥയ്ക്ക് അനുയോജ്യമായ നൂതന നിര്‍മാണ സാമഗ്രഹികള്‍, ബാക്കി വന്ന വെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം, മഴവെള്ള സംഭരണം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
advertisement
നാല് മീറ്റര്‍ ആഴമുള്ള തടാകത്തില്‍ 155 മില്ല്യണ്‍ ഗാലണ്‍ വെള്ളം ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷിയുണ്ട്. തടാകത്തിന് ചുറ്റും 3.17 കിലോ മീറ്റര്‍ നീളമുള്ള ഇരട്ടവരി പാത ഒരുക്കിയിട്ടുണ്ട്. ഇത് സഞ്ചാരികള്‍ക്ക് നടക്കാനും ഇവിടുത്തെ പ്രകൃതിദൃശ്യങ്ങള്‍ കാണാനുമുള്ള അവസരമൊരുക്കുന്നു. 3.2 കിലോമീറ്റര്‍ നീളമുള്ള ജലസംഭരണ സംവിധാനം തടാകത്തിലുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ചുറ്റമുള്ള പര്‍വ്വതങ്ങളില്‍ നിന്നുമുള്ള വെള്ളം ഇതിലേക്കാണ് ശേഖരിക്കപ്പെടുന്നത്. താഴ്വരകളില്‍ നിന്നുള്ള വെള്ളം ഇവിടേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും ജലം ശുദ്ധീകരിക്കുന്നതിനുമായി മൂന്ന് തടയണകളും ഫില്‍ട്ടറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
advertisement
11.7 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന പര്‍വതപാതയിലൂടെ ഷാര്‍ജ ഭരണാധികാരി പര്യടനം നടത്തി. ഇതിനുസമീപത്തായി കുട്ടികള്‍ക്കുള്ള പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. പര്യനത്തിനിടെ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തടാകത്തിനുള്ളില്‍ വിനോദസഞ്ചാരികള്‍ക്കായി ബോട്ടിങ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അല്‍ ഹെഫയ്യ റസ്റ്റ് ഹൗസും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തടാകവും കല്‍ബയ്ക്ക് സമീപമുള്ള ഉയര്‍ന്ന പര്‍വതനിരകളും ആസ്വദിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് ഒരു വശത്തായി പൂന്തോട്ടവും വെള്ളച്ചാട്ടവും മറുവശത്ത് 8500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഉല്ലാസത്തിനുള്ള സൗകര്യവും പുല്‍മേടും ഒരുക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഈ അവധിക്കാലത്ത് ഒന്ന് പോയാലോ? യുഎഇയ്ക്ക് പുത്തൻ അനുഭവമായി കൽബയിലെ തടാകം തുറന്നു
Next Article
advertisement
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
  • ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം

  • പ്രതി ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു

  • ഗുരുതരമായി പരിക്കേറ്റ റാഫിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

View All
advertisement