വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി ഷാർജയിലെ 'ഹാങ്ങിംഗ് ഗാർഡൻ' തുറന്നു

Last Updated:

യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായി മാറി 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷാർജയിലെ കൽബ നഗരത്തിൽ ആളുകൾക്കായി ഹാങ്ങിംഗ് ഗാർഡൻ തുറന്നു. ഇതോടെ യുഎഇയിലെ ഏറ്റവും പുതിയ ആകർഷണമായി മാറിയിരിക്കുകയാണ് 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. കൽബ-ഷാർജ റോഡിലെ ഹാങ്ങിംഗ് ഗാർഡൻ, വെള്ളിയാഴ്ച ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് ഉദ്ഘാടനം ചെയ്തത്.
സമുദ്രനിരപ്പിൽ നിന്ന് 281 മീറ്റർ ഉയരത്തിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ പൂന്തോട്ടത്തിൽ 100,000 ത്തോളം മരങ്ങളും ഉൾപ്പെടുന്നു. കാർഷിക ഇടങ്ങൾ, ടെറസുകളെ അലങ്കരിക്കുന്ന പൂക്കൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന മരങ്ങൾ എന്നിവയായിരിക്കും ഇവിടെ വരുന്ന വിനോദസഞ്ചാരികളെ പ്രധാനമായും ആകർഷിക്കുക. ഗാർഡന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയ്ക്കും ഷെയ്ഖ് സുൽത്താൻ സാക്ഷ്യം വഹിച്ചു.
advertisement
ഏകദേശം 215 പേർക്ക് വരെ ഇരിക്കാവുന്ന ഗാർഡന് നടുവിലുള്ള റെസ്റ്ററന്റും അദ്ദേഹം സന്ദർശിച്ചു. പൂന്തോട്ടങ്ങളുടെയും വെള്ളച്ചാട്ടത്തിൻ്റെയും അതിശയകരമായ കാഴ്ചകളുൾക്കൊള്ളുന്ന അർദ്ധവൃത്താകൃതിയിലുള്ള വാസ്തുവിദ്യയിലാണ് ഈ റെസ്റ്ററന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ മലകയറ്റത്തിനായി ഒരുക്കിയിരിക്കുന്ന പാതകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു എക്‌സ്‌കർഷൻ ട്രെയിൻ സഞ്ചരിക്കും. 820 മീറ്റർ നീളമുള്ള ഈ ട്രെയിനിൽ 55 പേർക്ക് യാത്ര ചെയ്യാനാകും.
പാർക്കിൽ 262 കാർ പാർക്കിംഗ് സ്ഥലങ്ങൾ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, വിശ്രമമുറികൾ, പ്രാർത്ഥനാ മുറികൾ, ലഘുഭക്ഷണത്തിനുള്ള കഫറ്റീരിയ എന്നിവയും ഉൾപ്പെടുന്നു. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ കൗതുകമുണർത്തുന്ന ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിനോദം, കായികം, പ്രകൃതിദത്തമായ ഹരിതഭംഗിയോടു കൂടിയ ചുറ്റുപാടുകൾ എന്നിവ ഇവിടെത്തെ വിനോദസഞ്ചാരവും സമ്പദ് വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി ഷാർജയിലെ 'ഹാങ്ങിംഗ് ഗാർഡൻ' തുറന്നു
Next Article
advertisement
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ പ്രദേശത്ത് നിരോധനാജ്ഞ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കളക്ടർ അനുമതി നൽകി.

  • പ്രതിഷേധം ഒഴിവാക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  • പ്ലാന്റ് തുറക്കാൻ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഉടമകൾ.

View All
advertisement