Death in Kuwait | ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് ചലിച്ചു; മലയാളി യുവാവിന്‍റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
Death in Kuwait | ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് ചലിച്ചു; മലയാളി യുവാവിന്‍റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് സംഭവം. ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് മുഹമ്മദ് ഷാഫി ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടത്
കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായി തനിയെ ചലിച്ച ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം (Malappuram) ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് (Kuwait) സംഭവം. ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് മുഹമ്മദ് ഷാഫി ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടത്. മംഗഫ് ബ്ലോക് നാലില്‍ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നോമ്ബു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി അപകടത്തിൽപ്പെട്ട കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലക്കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒറ്റ വാതിൽ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയ വേളയില്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു.
ഏറെ കാലമായി കുവൈറ്റിൽ ജോലി ചെയ്തുവരുന്ന ഷാഫി ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് കുവൈറ്റിലെ സന്നദ്ധ പ്രവർത്തകരും മലയാളി സംഘടനകളും അറിയിച്ചു. . തെക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ. മക്കള്‍: ഷാമില്‍ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദില്‍ (മൂന്നു മാസം). സഹോദരങ്ങള്‍: റിയാസ് ബാബു, ലൈല, റംല, റഹീം.
12 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസി ആത്മഹത്യ ചെയ്തു
സൗദിയിലെ (Saudi Arabia) നജ്‌റാനില്‍ തമിഴ്‌നാട് സ്വദേശിയെ ആത്മഹത്യ (Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി മുരുകേഷ് നാട്ടില്‍ പോയിരുന്നില്ല. വിസയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതെ വന്നത്. കഴിഞ്ഞ നാല് വര്‍ഷമായി മുരുകേഷ് നാട്ടിലേക്ക് പോകുന്നതിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു.
നജ്‌റാനിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തെ സമീപിച്ച മുരുകേഷിന്റെ പ്രശ്‌നം അവര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നാട്ടില്‍ പോകാന്‍ അവസരമൊരങ്ങിയിരുന്നു. നാട്ടില്‍ പോകാന്‍ തീരുമാനിച്ച തീയതിയുടെ തലേന്നാണ് മുരുകേഷിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സൗദി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.അദ്ദേഹത്തിന്റെ മൃതദേഹം സൗദില്‍ സംസ്‌കരിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.