Bahrain eatery apology| 'ക്ഷമ ചോദിക്കുന്നു; മാർച്ച് 29ന് ഭക്ഷണം കഴിക്കാൻ വരണം'; ഹിജാബ് വിവാദത്തിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ്
- Published by:Naseeba TC
- news18-malayalam
Last Updated:
ദൗർഭാഗ്യകരമായ സംഭവത്തിൽ ക്ഷമചോദിക്കുന്നതായി റസ്റ്ററന്റ്
ബഹ്റൈനിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് (( Woman Wearing Veil))പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ വിവാദത്തിലായതിനു പിന്നാലെ ക്ഷമാപണം (Bahrain eatery apology)നടത്തി ഇന്ത്യൻ റസ്റ്ററന്റ്. സംഭവത്തിൽ റസ്റ്ററന്റ് അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ജീവനക്കാരൻ റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ കുറിച്ച് വിവേചനം നേരിട്ട സ്ത്രീയുടെ സുഹൃത്തായിരുന്നു ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
മറിയം നജി എന്ന സ്ത്രീയാണ് തന്റെ സുഹൃത്തിനു നേരിട്ട അനുഭവം വിവരിച്ചത് വീഡിയോ പോസ്റ്റ് ചെയ്തത്. "ഹിജാബ് ധരിച്ചെത്തിയതിനാൽ റസ്റ്റന്റ് വാതിൽക്കലിലുള്ള ജീവനക്കാരൻ തന്റെ സുഹൃത്തിനെ പ്രവേശിക്കാൻ അനുവദിച്ചില്ല, ഇത് തന്നെ വേദനിപ്പിക്കുന്നു" എന്നായിരുന്നു മറിയം നജിയുടെ വീഡിയോയിൽ പറഞ്ഞിരുന്നത്.
advertisement
اي نعم انا الي في الفيديو تكلمت رغم اني مو متحجبه لكن صديقاتي واهلي متحجبات وحز في خاطري لما العامل الي عند الباب رفض دخول صديقتي عشان حجابها اي صحيح مطعم لانترنس في قسمين قسم بار ومعزول عن المطعم والقسم الثاني المطعم المفروض مايمنعها ولكن تمرالامر عشان جذي انا تكلمت ! https://t.co/RkA1wkgm1D
— Mariam naji 👁🇧🇭 (@Mariam1597) March 25, 2022
advertisement
സംഭവം വിവാദമായതോടെ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (BETA) അന്വേഷണം പ്രഖ്യാപിച്ചു. ഇതിനിടയിൽ സംഭവത്തിൽ വിശദീകരണവുമായി റസ്റ്ററന്റും രംഗത്തെത്തി.
Also Read-ഹിജാബ് ധരിച്ച സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചു; ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദീകരണ പോസ്റ്റിൽ, ദൗർഭാഗ്യകരമായ സംഭവത്തിൽ ക്ഷമചോദിക്കുന്നതായി വ്യക്തമാക്കിയ റസ്റ്ററന്റ് തെറ്റു ചെയ്ത മാനേജരെ സസ്പെൻഡ് ചെയ്തതായും അറിയിച്ചിരുന്നു. മാത്രമല്ല, മാർച്ച് 29ന് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു കൊണ്ടായിരുന്നു റസ്റ്ററന്റിന്റെ പോസ്റ്റ്.
advertisement
ബഹ്‌റൈനിൽ 35 വർഷത്തിലേറെയായി തങ്ങൾ എല്ലാ രാജ്യക്കാർക്കുമായി സേവനം ചെയ്തുവരികാണ്. എല്ലാവർക്കും സ്വന്തം വീട്ടിലെന്ന പോലെ കുടുംബവുമായി വന്ന് ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് തങ്ങളുടെ റസ്റ്ററന്റ്. പ്രസ്തുത സംഭവത്തിൽ തെറ്റു ചെയ്ത മാനേജരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ പ്രതിഫലിക്കുന്നത് തങ്ങളെയല്ല. അതിനാൽ, മാർച്ച് 29 ചൊവ്വാഴ്ച്ച എല്ലാ ബഹ്‌റൈൻ രക്ഷാധികാരികളെയും തങ്ങളുടെ റസ്റ്ററന്റിലേക്ക് കോംപ്ലിമെന്ററി ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നുവെന്നും സോഷ്യൽമീഡിയയിലെ പ്രസ്താവനയിൽ പറയുന്നു.
ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ അദ് ലിയയിലാണ് റസ്റ്ററന്റ്.
Location :
First Published :
March 28, 2022 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Bahrain eatery apology| 'ക്ഷമ ചോദിക്കുന്നു; മാർച്ച് 29ന് ഭക്ഷണം കഴിക്കാൻ വരണം'; ഹിജാബ് വിവാദത്തിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ്