advertisement

ബഹ്റൈന്‍ KSCA പുരസ്‌കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും പെരുവനത്തിനും ശ്രീജിത്ത് പണിക്കര്‍ക്കും പുരസ്‍കാരം

Last Updated:

ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്‌ കെ.ജി.ബാബുരാജനും,  ബിസിനസ്‌ എക്സെലെന്‍സ് യൂത്ത്‌ ഐക്കണ്‍ അവാര്‍ഡ്‌ ശരത്‌ പിള്ളയ്ക്കും സമ്മാനിക്കും

മനാമ: ബഹ്‌റൈനിലെ കേരള സോഷ്യല്‍ ആന്റ്‌ കൾചറൽ അസോസിയേഷന്‍ നല്‍കി വരുന്ന മന്നം പുരസ്‌കാരം
നടന്‍ ഉണ്ണി മുകുന്ദന്‌ സമ്മാനിക്കും. നളകലാരത്ന പുരസ്കാരം പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാര്‍ഡ്‌ മേളകുലപതി പെരുവനം കുട്ടൻ മാരാര്‍ക്കും, വൈഖരി അവാര്‍ഡ്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത്‌ പണിക്കര്‍ക്കും, ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്‌ കെ.ജി.ബാബുരാജനും,  ബിസിനസ്‌ എക്സെലെന്‍സ് യൂത്ത്‌ ഐക്കണ്‍ അവാര്‍ഡ്‌ ശരത്‌ പിള്ളയ്ക്കും സമ്മാനിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു,
ഏപ്രില്‍ 21ന്‌ 146ാ-മത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.  ഇസാടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖര്‍ പങ്കെടുക്കും. കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. മെയ്‌ ആദ്യ വാരം മുതൽ ജൂൺ വരെ നീണ്ടു നില്‍ക്കുന്ന ബാലകലോത്സവവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 5 വയസ്‌ മുതല്‍ 18 വയസ്‌ വരെ പ്രായമുള്ള കൂട്ടികള്‍ക്ക്‌ ബാലകലോത്സവത്തിൽ പങ്കെടുക്കാം. മൂന്ന്‌ ഗ്രൂപ്പുകളായി
advertisement
തിരിച്ചാണ്‌ കലോല്‍സവം നടത്തുക.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്‌.സി.എ പ്രസിഡന്‍റ് പ്രവീൺ നായര്‍, ജനറല്‍ സെക്രട്ടറി സതീഷ്‌ നായര്‍, വൈസ്‌
പ്രസിഡണ്ട്‌ ഹരി.ആര്‍. ഉണ്ണിത്താന്‍, എന്റര്‍ടെയിന്‍മെന്റ്‌ സെക്രട്ടറി രഞ്ജു ആര്‍. നായര്‍, കമ്മിറ്റി അംഗങ്ങളായ മനോജ്‌
രാമകൃഷ്ണന്‍, ശിവകുമാര്‍, സന്തോഷ്‌ നാരായണന്‍, രാധാകൃഷ്ണൻ വലിയത്താന്‍, മന്നം അവാര്‍ഡ്‌ ജൂറി മെമ്പർ
അജയ്‌ പി നായർ, ബാലകലോത്സവം ജനറൽ കണ്‍വീനര്‍ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബഹ്റൈന്‍ KSCA പുരസ്‌കാരം ഉണ്ണിമുകുന്ദന്; പഴയിടത്തിനും പെരുവനത്തിനും ശ്രീജിത്ത് പണിക്കര്‍ക്കും പുരസ്‍കാരം
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement