ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം

ഹൈഡ്രോക്സിക്ലോറോ ക്വിനിൻ ശനിയാഴ്ച ലഭിച്ചതായി യു.എ.ഇ സ്ഥിരീകരിച്ചു.

News18 Malayalam | news18-malayalam
Updated: April 19, 2020, 9:12 AM IST
ആദ്യഘട്ടത്തിൽ 55 ലക്ഷം  മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം
News18
  • Share this:
ദുബായ്: കൊറോണ പോരാട്ടത്തിൽ യു.എ.ഇക്ക് സഹായവുമായി ഇന്ത്യ. ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ഇന്ത്യ യു.എ.ഇക്ക് കൈമാറി. മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോ ക്വിനിൻ ശനിയാഴ്ച ലഭിച്ചതായി യു.എ.ഇ ഭരണകൂടം സ്ഥിരീകരിച്ചു.
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]

ബുധനാഴ്ചയാണ് ഇന്ത്യ ഹൈഡ്രോക്സിക്ലോറോ ക്വിനിൻ യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. കൊറോണ ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോ ക്വിനിൻ നൽകണമെന്ന് യു.എ.ഇ ഭരണകൂടം നേരത്തെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി.

32.5 മില്യന്‍ ഹൈഡ്രോക്ലോറോക്വിന്‍ 200 എംജി ഗുളികകളും 10 മെട്രിക് ടണ്‍ മറ്റുമരുന്നുകളുമാണ് യു.എ.ഇ ഇന്ത്യയോട് ആവശ്യപ്പെ‌ട്ടിരുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ മരുന്നിനായി ഇന്ത്യയെ സമീപിച്ചിരുന്നു.

സുഹൃദ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്തുവരികയാണെന്ന് പവന്‍ കപൂര്‍ പറഞ്ഞു. യുഎഇ സര്‍ക്കാര്‍ ആവശ്യവുമായി എത്തിയതിന് പിന്നാലെ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ ആറു കമ്പനികളാണ് മുംബൈയിലെയും ചെന്നൈയിലെയും ബെംഗളൂരുവിലെയും പ്രധാന മരുന്ന് കമ്പനികളോട് മരുന്ന് എത്തിക്കണമെന്ന അഭ്യര്‍ത്ഥന നടത്തിയത്.

First published: April 19, 2020, 9:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading