ദുബായില്‍ ഡ്രൈവറില്ലാ പോഡുകളും റെയില്‍ ബസ് സംവിധാനവും വരുന്നു

Last Updated:

ഗതാഗത യൂണിറ്റുകളെ വേഗത്തിലും കാര്യക്ഷമമായും സഞ്ചരിക്കാൻ അനുവദിക്കുന്ന ഇരട്ട ട്രാക്ക് സംവിധാനമാണ് ഫ്ലോക് ഡ്യുവോ റെയിൽ

ദുബായ് റെയിൽ ബസ്
ദുബായ് റെയിൽ ബസ്
പൊതുഗതാഗതം സുഗമമാക്കുന്നതിനായി രണ്ട് പുതിയ നൂതന പദ്ധതികൾ കൂടി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദുബായ് നഗരം. ഫ്ലോക് ഡ്യുവോ റെയിൽ സംവിധാനവും റെയിൽ ബസ് സംവിധാനവുമാണ് ദുബായിൽ ഒരുങ്ങുക. ബസിന്‍റെ വലുപ്പമാണ് പൂർണമായും വൈദ്യുതീകരിച്ച ട്രാക്കിൽ ഓടുന്ന റെയിൽ ബസിനുള്ളത്. ക്യാപ്സ്യൂൾ രൂപത്തിലുള്ളതാണ് ഡ്രൈവറില്ലാ പോഡുകൾ അഥവാ ഫ്ലോക് ഡ്യൂവോ റെയിൽ സിസ്റ്റം, ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തിന്റെ (ഡിഐപിഎംഎഫ്) ഭാഗമായി പുതിയ രണ്ട് പദ്ധതികളും വികസിപ്പിക്കാനുള്ള ധാരണ പത്രത്തിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇതിനോടകം ഒപ്പുവച്ചു.
ഗതാഗത യൂണിറ്റുകളെ വേഗത്തിലും കാര്യക്ഷമമായും സഞ്ചരിക്കാൻ അനുവദിക്കുന്ന ഇരട്ട ട്രാക്ക് സംവിധാനമാണ് ഫ്ലോക് ഡ്യുവോ റെയിൽ. കൂടാതെ സോളാർ പാനലുകൾ ഘടിപ്പിച്ച പാലത്തിലൂടെ സൗരോര്‍ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് റെയിൽ ബസ്. ഇതുമായി ബന്ധപ്പെട്ട് യുകെ ആസ്ഥാനമായുള്ള അർബൻ-മാസ് കമ്പനിയും യുഎസ് ആസ്ഥാനമായുള്ള റെയിൽ ബസ് ഇൻ‌കോർപ്പറേറ്റുമാണ് കരാറിലൊപ്പിട്ടിരിക്കുന്നത്.
ആർടിഎയ്ക്ക് വേണ്ടി രണ്ട് ധാരണാപത്രങ്ങളിലും റെയിൽ ഏജൻസി സിഇഒ അബ്ദുൾ മൊഹ്‌സെൻ കൽബത്ത് ആണ് ഒപ്പുവച്ചത്. കൂടാതെ അർബൻ മാസ് കമ്പനിക്കുവേണ്ടി അതിന്റെ സ്ഥാപകനും സിഇഒയുമായ റിക്കി സന്ധു ഒപ്പുവച്ചു. റെയിൽ ബസ് ഇൻക്. കമ്പനിക്കായി ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ഡോ. ഹതേം അൽ-താഹർ ഇബ്രാഹിം ആണ് ഒപ്പു വച്ചത്.
advertisement
ഫ്ലോക് ഡ്യുവോ റെയിൽ എന്ന് വിളിക്കുന്ന ലോകത്തിലെ ആദ്യത്തെ നൂതന ഗതാഗത സംവിധാനം ഉൾപ്പെടെ ഗതാഗത മേഖലയിൽ പുതിയ ആശയങ്ങൾ കൊണ്ടുവരാനാണ് ആർടിഎയുടെ ശ്രമം. ഫ്ലോക് ഡ്യുവോ റെയിൽ സംവിധാനത്തിന് ഡ്രൈവറുടെ ആവശ്യമില്ല. കൂടാതെ വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഉയരമുള്ള തൂണുകൾക്ക് മുകളിലുള്ള റെയിലിലൂടെയാകും ഇതിന്‍റെ സഞ്ചാരം. ഈ സ്മാർട്ട് ട്രെയിനുകൾക്ക് രൂപത്തിൽ കാർണിവലുകളിൽ കാണുന്ന ചില റൈഡുകളോട് സാമ്യമുണ്ടായിരിക്കും. കൂടാതെ വലിയ സ്റ്റേഷനുകളോ ടണലുകളോ ഇവയുടെ പ്രവർത്തനത്തിനായി ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത.
advertisement
അതേസമയം രണ്ടാമത്തെ ഗതാഗത സംവിധാനമായ റെയിൽ ബസിൽ സോളാർ പാനലുകൾ ഘടിപ്പിച്ച പാലത്തിലൂടെ ആണ് വാഹനങ്ങൾ സഞ്ചരിക്കുക. ഇത് സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുക. അതിനാൽ മറ്റ് ഗതാഗത സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ ചെലവ് വളരെ കുറവായിരിക്കും. മണിക്കൂറിൽ 1000 മുതൽ 16000 വരെ യാത്രക്കാരെ കൊണ്ടുപോകാൻ റെയിൽബസിന് കഴിയും.
Also Read- SALIK ദുബായിൽ രണ്ടു പ്രധാന റോഡുകളിൽ കൂടി ടോൾ
സുസ്ഥിര വികസനം കൈവരിക്കുന്നതിനും നഗരത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഈ ധാരണാപത്രം ഒരു സുപ്രധാന മുന്നേറ്റമായാണ് കണക്കാക്കുന്നതെന്നും ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ റിക്കി സന്ധു വ്യക്തമാക്കി. അതോടൊപ്പം മലിനീകരണം കുറയ്ക്കുന്നതിലും അത്യാധുനിക സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്ന കാര്യക്ഷമമായ ഗതാഗത രീതികൾ വാഗ്ദാനം ചെയ്യുന്നതിലും ഫ്ലോക് ഡ്യുവോ റെയിൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായുള്ള സഹകരണം ദുബായിലെ സുസ്ഥിര ഗതാഗത വികസനത്തിൽ കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും റെയിൽ ബസ് ഇങ്ക് സിഇഒ ഹാതിം ഇബ്രാഹിം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായില്‍ ഡ്രൈവറില്ലാ പോഡുകളും റെയില്‍ ബസ് സംവിധാനവും വരുന്നു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement