ബ്യൂട്ടിപാര്‍ലര്‍ ജോലിക്കായി ദുബായിലെത്തിയ യുവതിയുടെ ബാഗില്‍ മയക്കുമരുന്ന്; ആര്‍ക്കോ കൊടുക്കാനുള്ള ബാഗെന്ന് അമ്മ
- Published by:ASHLI
- news18-malayalam
Last Updated:
അമീനയെ എത്രയും വേഗം ജയില്‍ മോചിതയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു
ബ്യൂട്ടിപാര്‍ലര്‍ ജോലിക്കായി ദുബായിലെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതിനെ തുടർന്ന് അറസ്റ്റു ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ അമീന ബീഗത്തെ മയക്കുമരുന്ന് കൈവശം വെച്ചതിന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദിലെ കിഷന്‍ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിയാണ് അമീന. ഒരു പ്രാദേശിക ട്രാന്‍വല്‍ ഏജന്‍സി വാഗ്ദാനം ചെയ്ത ബ്യൂട്ടിപാര്‍ലര്‍ ജോലി തേടിയാണ് 24കാരിയായ അമീന മേയ് 18ന് ദുബായിലേക്ക് പോയതെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബായ് വിമാനത്തവളത്തില്‍ വെച്ചാണ് അവര്‍ അറസ്റ്റിലായത്. ബാഗിനകത്ത് മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് അവരുടെ അമ്മ സുല്‍ത്താന ബീഗം പറഞ്ഞു. അമീനയെ എത്രയും വേഗം ജയില്‍ മോചിതയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു.
advertisement
മകള്‍ ജയിലില്‍ നിന്ന് തങ്ങളെ വിളിച്ചിരുന്നതായി സുല്‍ത്താന കത്തില്‍ അവകാശപ്പെട്ടു. തന്റെ കൈവശമുണ്ടായിരുന്ന ഒരു ബാഗില്‍ മയക്കുമരുന്ന് ഉണ്ടെന്ന് അമീനയ്ക്ക് അറിയില്ലായിരുന്നുവെന്നും ആ ബാഗ് ദുബായിലുള്ള ഒരാള്‍ക്ക് കൈമാറാന്‍ മകളോട് ആവശ്യപ്പെട്ടിരുന്നതായും സുല്‍ത്താന കൂട്ടിച്ചേര്‍ത്തു. തന്റെ മകള്‍ നിരപരാധിയാണെന്നും അവര്‍ അവകാശപ്പെട്ടു.
അമീനയുടെ കുടുംബം അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും നിയമസഹായം തേടിയിട്ടുണ്ട്. മകളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
advertisement
അമീനയ്ക്ക് അഞ്ചുവയസ്സുള്ള ഒരു മകനുണ്ടെന്നും അമ്മയെയോര്‍ത്ത് കരഞ്ഞ് കുട്ടി രോഗിയായെന്നും കത്തില്‍ പറയുന്നു. അമീനയെ മയക്കുമരുന്ന് കാരിയറാക്കാന്‍ ബാഗില്‍ അവരുടെ അറിവില്ലാതെ മയക്കുമരുന്ന് വെച്ചതായിരിക്കാമെന്നും കുടുംബം ആരോപിച്ചു. അമീനയ്ക്ക് ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റിനെതിരേ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Location :
New Delhi,Delhi
First Published :
July 28, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബ്യൂട്ടിപാര്‍ലര്‍ ജോലിക്കായി ദുബായിലെത്തിയ യുവതിയുടെ ബാഗില്‍ മയക്കുമരുന്ന്; ആര്‍ക്കോ കൊടുക്കാനുള്ള ബാഗെന്ന് അമ്മ