ദുബായ്: അൽ അവീറിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ അഗ്‌നിശമന സേനാംഗം മരിച്ചു. സെര്‍ജന്റ് ഒമര്‍ ഖലീഫ സലീം അല്‍ കിത്‍ബി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.32ഓടെ അൽ അവീർ ഏരിയയിലെ അൽ കബയേൽ സെന്ററിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അൽ മിസ്ഹാർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം 12.38ഓടെ അപകടസ്ഥലത്തെത്തി. ദുബായിലെ സിവിൽ, ഡിഫൻസ് ടീമുകൾ തീ നിയന്ത്രണവിധേയമാക്കി.
Also Read-റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തൽ 2 മലയാളികൾ അടക്കം 6 ഇന്ത്യക്കാർ മരിച്ചു
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തീപിടുത്തം അണയ്ക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സർജന്റ് ഒമർ ഖലീഫ അൽ കെത്ബിയെ ദുബായ് അഭിമാനത്തോടെ ഓർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Dubai, Fire accident