മെട്രോസ്റ്റേഷനിൽ തന്നെ ദിവസം മുഴുവൻ ജോലി ചെയ്യാം; ദുബായിലെ ബർജുമാനിൽ

Last Updated:

പ്രതിദിനം 35 ദിർഹം നൽകിയാൽ രാവിലെ മുതൽ രാത്രി വരെ ഇവിടെ സുഖമായിരുന്ന് ആളുകൾക്ക് ജോലി ചെയ്യാം

ദുബായിലെ ബുർജുമാൻ മെട്രോ സ്റ്റേഷനിലിരുന്ന് ആളുകൾക്ക് ഇനി മുതൽ എല്ലാ ദിവസവും ജോലി പൂർത്തിയാക്കി മടങ്ങാം. ജോലി ചെയ്യാൻ ഒരു മികച്ച സ്ഥലം അന്വേഷിക്കുന്നവർക്കായാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 35 ദിർഹം നൽകിയാൽ രാവിലെ മുതൽ രാത്രി വരെ ഇവിടെ സുഖമായിരുന്ന് ആളുകൾക്ക് ജോലി ചെയ്യാം. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കാളിത്തത്തോടെ ജൂൺ 25 നാണ് ഈ വർക്ക് സ്പെയ്സ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
'WO-RK' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 35 ദിർഹം(ഏകദേശം 797 രൂപ) മുതലാണ് ഒരു ദിവസത്തെ പാസ്സിന്റെ നിരക്ക് എന്നും ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പ്രചാരം വർദ്ധിക്കുന്നുണ്ടെന്നും കോ സ്പേസസ് സ്ഥാപകൻ ഷഹ്‌സാദ് ഭാട്ടി പറഞ്ഞു. ഇനി പ്രതിമാസം 200 ദിർഹം( ഏകദേശം 4555 രൂപ) നൽകിയാൽ ഇവിടെ പാർട്ട് ടൈം മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. കൂടാതെ 650 ദിർഹം(ഏകദേശം 14,805) നൽകിയാൽ സമയപരിധിയില്ലാതെ മുഴുവൻ സമയവും ഇരുന്നു ജോലി ചെയ്യാൻ സാധിക്കുന്നതാണ്.
advertisement
വെള്ളവും കാപ്പിയുമെല്ലാം ലഭിക്കുന്ന പാൻട്രി സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. നൂറുപേർക്ക് ഒരേ സമയം ഇരുന്ന് ജോലി ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ ഇടം സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മെട്രോ സ്റ്റേഷനിൽ ഇരുന്ന് ആളുകൾക്ക് ജോലി ചെയ്യാമെന്നും പ്രായപരിധികളില്ലാത്ത ഇടം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താമെന്നും ഷഹ്‌സാദ് ഭാട്ടി വ്യക്തമാക്കി.
"ഏറ്റവും തിരക്കുള്ള സ്റ്റേഷനായതിനാൽ ആണ് ബുർജുമാൻ മെട്രോ സ്റ്റേഷൻ ഇതിനായി ആർടിഎ നിർദ്ദേശിച്ചത്. ഞങ്ങൾക്കിത് ഇവിടെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ, ഭാവിയിൽ മറ്റ് മെട്രോ സ്‌റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കും ," അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. അതോടൊപ്പം റോഡിലെ വാഹനങ്ങളുടെ എണ്ണം കുറക്കാനും കാർബർ വികിരണം കുറക്കാനും ഈ സംവിധാനത്തിന് സാധിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.
advertisement
ദുബൈ അർബൺ പ്ലാൻ 2040 യുടെ ഭാഗമായാണ് ഇത്തരമൊരു ആശയം ആർടിഎ കൊണ്ടുവന്നത്. ദുബായിയെ ലോകത്തിലെ മുൻനിര നഗരമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4000 ചതുരശ്ര അടിയിലാണ് ബുർജ്‌മാൻ മെട്രോ ‌സ്റ്റേഷനിൽ വർക്ക് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഓഫിസ് സ്ഥലം മാത്രമല്ല. മെട്രോ അംഗങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വകാര്യ ഓഫീസുകളും ചെറു മീറ്റിങ്ങുകൾ കൂടാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മെട്രോസ്റ്റേഷനിൽ തന്നെ ദിവസം മുഴുവൻ ജോലി ചെയ്യാം; ദുബായിലെ ബർജുമാനിൽ
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement