അഭ്യൂഹങ്ങൾക്ക് മറുപടി: സൈനിക നടപടിക്ക് നിർദ്ദേശം നൽകുന്ന നെതന്യാഹു ചിത്രവുമായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹം ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കുന്ന പുതിയ ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന രീതിയിലെ ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹം ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കുന്ന പുതിയ ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.
മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരോടൊപ്പം സൈനിക നീക്കങ്ങൾക്ക് അദ്ദേഹം ഉത്തരവ് നൽകുന്ന ചിത്രങ്ങളാണ് ഇതിന് തെളിവായി ഇസ്രായേൽ പങ്കുവച്ചത്.
Photo: Prime Minister Benjamin Netanyahu ordering the elimination of senior Iranian regime officials. pic.twitter.com/av6rIqNOFt
— Prime Minister of Israel (@IsraeliPM) March 17, 2026
താൻ സുരക്ഷിതനാണെന്ന് ലോകത്തെ അറിയിക്കാൻ ജറുസലേമിലെ ഒരു കഫേയിൽ സാധാരണക്കാരുമായി സംസാരിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. തന്റെ മരണവാർത്തകളെ "കാപ്പി കുടിക്കാൻ ഞാൻ മരിച്ചു" എന്ന് തമാശരൂപേണ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം തള്ളിക്കളഞ്ഞത്.
advertisement
വീഡിയോകളിൽ ദൃശ്യമാകുന്ന ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ചിലർ വാദിച്ചെങ്കിലും, വീഡിയോ കംപ്രഷൻ ചെയ്യുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണിതെന്ന് വസ്തുതാ പരിശോധകർ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 17, 2026 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അഭ്യൂഹങ്ങൾക്ക് മറുപടി: സൈനിക നടപടിക്ക് നിർദ്ദേശം നൽകുന്ന നെതന്യാഹു ചിത്രവുമായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്









