ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (Dubai Airport) വഴിയുള്ള യാത്രയ്ക്കിടെ പണം (Money) നഷ്ടപ്പെട്ട യാത്രക്കാരന് 33,600 യൂറോ (ഏകദേശം 28 ലക്ഷം രൂപ) തിരികെ നല്‍കി ദുബായ് പൊലീസ് (Dubai Police). ജര്‍മ്മന്‍ പൗരനായ സീഗ്ഫ്രൈഡ് ടെല്‍ബാക്ക് തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. പണം എപ്പോള്‍, എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന് യാതൊരു ഓർമയും ഉണ്ടായിരുന്നില്ല.
ടെല്‍ബാക്ക് തന്റെ ജന്മനാടായ ജര്‍മ്മനിയില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി തായ്ലന്‍ഡിലേക്ക് (thailand) ഒരു ചെറിയ അവധിക്കാല യാത്ര നടത്തുകയായിരുന്നെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍സുവൈദ അല്‍ അമേരി പറഞ്ഞു. തായ്‌ലാൻഡിലെ ഹോട്ടലില്‍ എത്തിയപ്പോഴാണ് ഏകദേശം 33,600 യൂറോ സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട കാര്യം ടെല്‍ബാക്ക് അറിഞ്ഞതെന്നും അല്‍ അമേരി പറയുന്നു.
ഡസല്‍ഡോര്‍ഫ്, ദുബായ്, തായ്ലന്‍ഡ് എന്നീ രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തതിനാല്‍ ബാഗ് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് ടെല്‍ബാക്കിന് ഓര്‍മയില്ല. പിന്നീട്, മടക്കയാത്രയിൽ ദുബായ് വിമാനത്താവളത്തിൽ വെച്ച് ടെൽബാക്കിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കാനും പണം തിരികെ നല്‍കാനും ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.
തന്റെ ബാഗ് തിരികെ നല്‍കിയതിന് ദുബായ് പോലീസിനും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ടെല്‍ബാക്ക് നന്ദി പറഞ്ഞു, ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു. "ഇത്രയും എളുപ്പത്തിൽ പണം കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല", അല്‍ അമേരി പറഞ്ഞു.
Abu Dhabi | അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് ബൂസ്റ്റർ ഡോസ് വേണ്ട; ടൂറിസ്റ്റുകൾക്കുള്ള മാർഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി അധികൃതർ
പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞയുടന്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ജീവനക്കാര്‍ എമിറേറ്റ്‌സ് എയര്‍ലൈനിലെ തങ്ങളുടെ സഹപ്രവര്‍ത്തകരെ ഉടന്‍ ബന്ധപ്പെട്ടതായി ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗം മേധാവി മേജര്‍ മുഹമ്മദ് ഖലീഫ അല്‍ കാംദ വിശദീകരിച്ചു. "ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രികന്‍ തിരികെ പോകുന്നതിനായി ഞങ്ങള്‍ കാത്തിരുന്നു, മിസ്റ്റര്‍ ടെല്‍ബാക്കിനെ സ്വാഗതം ചെയ്യാനും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചു,'' അല്‍ കാംദ പറഞ്ഞു.
Sell Old Clothes | പഴയ വസ്ത്രങ്ങൾ വിൽക്കൂ, പണവും കൂപ്പണുകളും നേടാം; പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി UAE
യാത്രക്കാരുടെയും അവരുടെ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട് സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന കേഡർമാരാണ് ദുബായ് പോലീസിനുള്ളതെന്ന് ബ്രിഗേഡിയര്‍ അല്‍ അമേരി ചൂണ്ടിക്കാട്ടി. ദുബായ് പൊലീസ് മുന്‍പും ഇത്തരത്തില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ യാത്രക്കാർക്ക് തിരികെ നല്‍കിയിട്ടുണ്ട്. ഹത്ത വാട്ടര്‍ ഡാമില്‍ കയാക്കിംഗിനിടെ നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ ഒരു ഏഷ്യന്‍ വിനോദ സഞ്ചാരിക്ക് ദുബായ് പോലീസിന്റെ മാരിടൈം റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ് തിരികെ നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.