റിയാദ്: വെള്ളിയാഴ്ച നാട്ടിൽ വരാനിരുന്ന യുവാവ് സൗദിയിൽ ജീവനൊടുക്കിയ നിലയിൽ. എറണാകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22 ) ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്താണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
Also Read- ഖത്തറിൽ നിന്നും ഉംറയ്ക്കെത്തിയ മലയാളി സംഘം സൗദിയിൽ അപകടത്തിൽപെട്ടു; കുട്ടികളടക്കം 3 മരണം
മൂന്ന് മാസം മുന്‍പാണ് പുതിയ വിസയില്‍ ഖത്വീഫിൽ എത്തിയത്. ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമില്‍ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് കൈയിലെ ഞരമ്പു മുറിച്ചു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
പിതാവ് സലിം അലിയാര്‍. മാതാവ് ആമിന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.