ഇങ്ങനെ മറക്കാമോ? യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ

Last Updated:

പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ വൻകിട കമ്പനികളിലെ നൂറുകണക്കിന് ജീവനക്കാർക്കാണ് പിഴ ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് 9092 രൂപ(400 ദിർഹം) വീതം പിഴ ഈടാക്കും. പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കുന്നുള്ളൂ.
തൊഴിൽനഷ്ട ഇൻഷുറൻസ്: തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3 മാസത്തേക്കു പരിരക്ഷ നൽകുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്തുവരുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും ഈ ഇൻഷുറൻസ് എടുത്തിരിക്കണമെന്നാണ് നിയമം.
പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്നും നിർദേശമുണ്ട്. യുഎഇയിൽ 67 ലക്ഷത്തിലേറെ പേർ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരുന്നു. ഇൻഷുറൻസ് എടുത്ത് ഒരു വർഷം പൂർത്തിയായവർക്ക് പുതുക്കാൻ 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഇതിനകം പുതുക്കാത്തവർക്കാണ് പിഴ. വ്യക്തിഗത ഇൻഷുറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാൻ ഇൻഷുറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും നഷ്ടമായത് 400 ദിർഹം.
advertisement
തൊഴിലാളികളുടെ സൗകര്യാർഥം വലിയ കമ്പനികളുടെ എച്ച്ആർ വിഭാഗമാണ് കഴിഞ്ഞ വർഷം തൊഴിൽനഷ്ട ഇൻഷൂറൻസ് എടുത്തു നൽകിയിരുന്നത്. തുക ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുകയും ചെയ്തു. എന്നാൽ യഥാസമയം ഇൻഷുറൻസ് പുതുക്കുന്നത് കമ്പനിയും ജീവനക്കാരും മറന്നതാണ് വിനയായത്. പുതുക്കിയില്ലെങ്കിലും ഇൻഷുറൻസ് എടുത്തില്ലെങ്കിലും പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇങ്ങനെ മറക്കാമോ? യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement