പൊലീസ് വേഷത്തിലെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; ദുബായില്‍ 5 പേര്‍ക്ക് തടവ് ശിക്ഷ

സംഭവത്തില്‍ രണ്ട് അഭയാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പാകിസ്ഥാനികളാണ് പിടിയിലായത്

news18
Updated: August 1, 2019, 9:43 PM IST
പൊലീസ് വേഷത്തിലെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; ദുബായില്‍ 5 പേര്‍ക്ക് തടവ് ശിക്ഷ
dubai court
  • News18
  • Last Updated: August 1, 2019, 9:43 PM IST
  • Share this:
ദുബായ്: പതിനൊന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേരെ ദുബായ് കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സെക്യൂരിറ്റി സൈറണ്‍ സ്ഥാപിച്ച കാറില്‍ പൊലീസ് വേഷത്തിലെത്തിയായിരുന്നു വിദ്യാര്‍ത്ഥിയെയും ഡ്രൈവറെയും സംഘം കടത്തിയത്. പിന്നീട് കുട്ടിയെയും ഡ്രൈവറെയും ഇറക്കിവിട്ട സംഘം കാറുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ രണ്ട് അഭയാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പാകിസ്ഥാനികളാണ് പിടിയിലായത്. 25 നും 41 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെല്ലാം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: സ്വകാര്യ ചിത്രങ്ങൾ കാട്ടി പരസ്പരം ഭീഷണി; യുവാവിന്റെ ഭാര്യമാർ കോടതി കയറി

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലഹ്ബാബ് പൊലീസില്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സൈറണ്‍ ഉള്‍പ്പെടുത്തിയ കാറുകളും പൊലീസ് കണ്ടെത്തിയിരുന്നു.

കുട്ടിയുടെ കാറിന്റെ ഡ്രൈവറെ ബലം പ്രയോഗിച്ച് നീക്കിയാണ് സംഘം കാറുമായി കടന്നത്. പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ച ശേഷം കുട്ടിയെയും ഡ്രൈവറെയും ഇറക്കിവിടുകയായിരുന്നു. കുട്ടിയുടെ ഡ്രൈവറും പാകിസ്ഥാന്‍ സ്വദേശിയാണ്.

First published: August 1, 2019, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading