ജീവനക്കാരന്റെ അശ്രദ്ധ; സൗദിയില്‍ നഴ്സറി വിദ്യാര്‍ഥി ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തിൽ കിഴക്കൻ മേഖല വിദ്യാഭ്യാസ, സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.
ജിദ്ദ: സൗദി അറേബ്യയിലെ ഖത്വീഫിൽ അഞ്ച് വയസുകാരൻ സ്കൂള്‍ ബസിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. നഴ്സറി വിദ്യാർഥിയായ ഹസൻ ഷാഷിം അൽ-ഷുല ആണ് മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധ മൂലം സ്കൂൾ ബസിനുള്ളില്‍ അകപ്പെട്ടതിനാലാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ബസിനുള്ളില്‍ കുട്ടിയുള്ള കാര്യം ഡ്രൈവര്‍ ശ്രദ്ധിക്കാത്തതിനാലാണ് അപകടമുണ്ടായതെന്ന് കിഴക്കൻ മേഖല വിദ്യാഭ്യാസ വക്താവ് സയിദ് അൽ ബാഹിസ് അറിയിച്ചു. സംഭവത്തിൽ കിഴക്കൻ മേഖല വിദ്യാഭ്യാസ, സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.
സ്കൂൾ സന്ദർശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സയിദ് അൽ ബാഹിസ് പറഞ്ഞു. സംഭവത്തില്‍ കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ വിദ്യാഭ്യാസ സമൂഹത്തിനും വേണ്ട അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും വിദ്യാര്‍ഥിയുടെ വിയോഗത്തിൽ കഴിയുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Location :
First Published :
October 10, 2022 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജീവനക്കാരന്റെ അശ്രദ്ധ; സൗദിയില്‍ നഴ്സറി വിദ്യാര്‍ഥി ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു