നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'അച്ഛൻ‌ സൂപ്പർമാ‍ൻ; രക്ഷയ്ക്കെത്തുമെന്ന് അഞ്ചുവയസ്സുകാരൻ'; പത്തുദിവസമായിട്ടും ആരും എത്തിയില്ല

  'അച്ഛൻ‌ സൂപ്പർമാ‍ൻ; രക്ഷയ്ക്കെത്തുമെന്ന് അഞ്ചുവയസ്സുകാരൻ'; പത്തുദിവസമായിട്ടും ആരും എത്തിയില്ല

  ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി

  • News18
  • Last Updated :
  • Share this:
   ദുബായ്: ദുബായിലെ ഷോപ്പിംഗ് മാളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഞ്ചുവയസ്സുകാരനെ തേടി പത്തുദിവസം കഴിഞ്ഞിട്ടും ആരും എത്താതെ വന്നതോടെ ദുബായ് പൊലീസ് പൊതുസമൂഹത്തിന്റെ സഹായം തേടി. കണ്ടാൽ ഇന്ത്യൻ വംശജനെന്ന് തോന്നിക്കുന്ന കുഞ്ഞ് ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. അതിനപ്പുറത്തേക്ക് മാതാപിതാക്കളെക്കുറിച്ച് അവന് യാതൊരു അറിവുമില്ല.

   കുഞ്ഞിന്റെ രക്ഷിതാക്കൾ ബോധപൂർവം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ‌. കുട്ടിയെ ഈ വിധം പറഞ്ഞുപഠിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ മാതാപിതാക്കളുടെ പേരുപോലും അറിയാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പൈൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പൊലീസിൽ ഏൽപ്പിക്കുന്നത്.

   Also Read- 'മോഹൻലാലിന്റെ അഭിനയത്തിന് മുന്നിൽ‌ ഞാൻ നിസാരൻ'; താരതമ്യം ചെയ്യരുതെന്ന് തമിഴ് സൂപ്പർ താരം സൂര്യ

   കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കൾ പൊലീസുമായി ബന്ധപ്പെടാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അൽ മുറഖബ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി അഹ്മദ് അബ്ദുല്ല പറഞ്ഞു. കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവർ പൊലീസുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. 901ലോ 055526604ലോ വിളിക്കുകയോ അൽ മുറഖബ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

   പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് കുട്ടിയെ ഇപ്പോൾ പരിപാലിക്കുന്നത്. രക്ഷിതാക്കൾ തേടിയെത്താൻ ഇനിയും സമയമെടുക്കുകയാണെങ്കിൽ കുഞ്ഞിനെ സാമൂഹികക്ഷേമ സ്ഥാപനത്തിലേക്കോ താത്കാലികമായി വളർത്താൻ തയാറായി മുന്നോട്ടുവരുന്നവർക്കോ കൈമാറാനാണ് പൊലീസ് തീരുമാനം. കുട്ടികൾക്ക് അപകടമുണ്ടാക്കുന്നവിധം ഉപേക്ഷിച്ചുപോകുന്നവർക്ക് തടവുശിക്ഷയോ 5000 ദിർഹത്തിൽ കുറയാത്ത പിഴയോ ആണ് ദുബായിൽ ശിക്ഷയായി ലഭിക്കുക.

   First published:
   )}