'മോഹൻലാലിന്റെ അഭിനയത്തിന് മുന്നിൽ‌ ഞാൻ നിസാരൻ'; താരതമ്യം ചെയ്യരുതെന്ന് തമിഴ് സൂപ്പർ താരം സൂര്യ

‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്... എന്റെ പേര് അത് കഴിഞ്ഞു മതി'

news18
Updated: September 18, 2019, 7:06 AM IST
'മോഹൻലാലിന്റെ അഭിനയത്തിന് മുന്നിൽ‌ ഞാൻ നിസാരൻ'; താരതമ്യം ചെയ്യരുതെന്ന് തമിഴ് സൂപ്പർ താരം സൂര്യ
‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്... എന്റെ പേര് അത് കഴിഞ്ഞു മതി'
  • News18
  • Last Updated: September 18, 2019, 7:06 AM IST
  • Share this:
കൊച്ചി: മോഹൻലാലിനെ തന്നോട് താരതമ്യം ചെയ്യരുതെന്ന് തമിഴ് സൂപ്പർതാരം സൂര്യ. ലാലിന്റെ അഭിനയത്തിന് മുന്നിൽ താൻ നിസാരനാണെന്ന് സൂര്യ കൊച്ചിയിൽ പറഞ്ഞു. ഇരുവരും ഒരുമിക്കുന്ന 'കാപ്പാൻ' എന്ന സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ. 'മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല'- സൂര്യ കൂട്ടിച്ചേര്‍ത്തു.

വേദിയിൽ താരങ്ങളുടെ പേര് അനൗൺസ് ചെയ്തപ്പോഴും സൂര്യ ഇടപെട്ട് തിരുത്തി. 'സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി'. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകന്‍ കെ വി ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കും എന്നും സൂര്യ പറഞ്ഞു.

Also Read- പ്രധാനമന്ത്രിയായി മോഹൻലാൽ, ഒപ്പം സൂര്യയും ആര്യയും; കാപ്പാൻ ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ

‘കാപ്പാന്‍’ എന്ന ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ തിരക്കുകള്‍ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാൽ സംവിധായകന്‍ കെ വി ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തേണ്ടി വന്നു. 'കെ വി ആനന്ദ്‌, ആന്റണി പെരുമ്പാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ സമ്മതിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണ് എന്ന് ബോധ്യപ്പെട്ടു'- മോഹന്‍ലാല്‍ വ്യക്തമാക്കി.


രക്ഷകന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കാപ്പാന്‍’ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്‌. പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊട്ടെക്ക്ഷന്‍ ഗ്രൂപ്പ്‌ കമാന്‍ഡോ ആയി സൂര്യ എത്തുന്നു. സയേഷയാണ് നായിക. ചിത്രത്തിൽ ഷംനകാസിം ശ്രദ്ധേയവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിനെത്തും. കേരളത്തിലും അതേ ദിവസം തന്നെ റിലീസ് ചെയ്യപ്പെടുന്ന ‘കാപ്പാന്റെ’ കേരള വിതരണ അവകാശം മുളകുപാടം ഫിലംസിനാണ്.

First published: September 18, 2019, 7:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading