സൗദിയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അപകടം; പാലക്കാട് സ്വദേശി മരിച്ചു
Last Updated:
പാലക്കാട് കാരാകുറിശ്ശി സ്വദേശി പറയന്‍കുന്നത്ത് പി.കെ. മധു (30) ആണ് മരിച്ചത്.
റിയാദ്: ലിഫ്റ്റ് നന്നാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് കാരാകുറിശ്ശി സ്വദേശി പറയന്‍കുന്നത്ത് പി.കെ. മധു (30) ആണ് മരിച്ചത്.
ലെക്‌സസ് വാഹനങ്ങളുടെഡീലറായ അബ്ദുല്ലത്തീഫ് ജമീല്‍ കമ്പനിയുടെ റിയാദ് എക്‌സിറ്റ് ആറിലെ ഷോറൂമിലായിരുന്നു അപകടം. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ലിഫ്റ്റ് നന്നാക്കാനായി മധു ഷോറൂമിലെത്തിയത്. പിറ്റേദിവസമായിട്ടും മധു മടങ്ങി എത്താത്തതിനെ തുടർന്ന് കരാര്‍ കമ്പനിയിലെ ജീവനക്കാർ ഷോറൂമിൽ എത്തിയപ്പോഴാണ് അപകടവിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ലിഫ്റ്റിന്റെ വെല്ലില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മധുവിന്റെ തലയില്‍ മാത്രമാണ് പരിക്കുള്ളത്.
ആറു വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന മധു അവിവാഹിതനാണ്. പരേതനായ ശ്രീധരനാണ് പിതാവ്. മാതാവ്: ദേവകി. സഹോദരി: പ്രിയ.
advertisement
Location :
First Published :
June 15, 2019 7:56 AM IST