ബഹ്റൈനിൽ വാഹനാപകടം; നാലു മലയാളികൾ ഉൾപ്പെടെ അഞ്ചുപേര്‍ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്
മനാമ: ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ നാലു മലയാളികള്‍ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്.
Also Read- മാവേലിക്കരയിൽ വീടിനു തീപിടിച്ചു വയോധികൻ പൊള്ളലേറ്റു മരിച്ചു
കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.
advertisement
സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ആലിയിൽ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 02, 2023 7:32 AM IST