• HOME
 • »
 • NEWS
 • »
 • gulf
 • »
 • കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ്വ ഗ്രൂപ്പ് രക്തം വേണം; മലപ്പുറത്ത് നിന്ന് നാലുപേർ സൗദിയിൽ

കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ്വ ഗ്രൂപ്പ് രക്തം വേണം; മലപ്പുറത്ത് നിന്ന് നാലുപേർ സൗദിയിൽ

ഹൃദയശസ്ത്രക്രിയയ്ക്കായാണ് ബോംബെ ഒ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനായി ഇവർ നാലുപേരും സൗദിയിലേക്ക് വിമാനം കയറിയത്

blood-donor

blood-donor

 • Last Updated :
 • Share this:
  മലപ്പുറം: അപൂർവ്വ രക്ത ഗ്രൂപ്പുള്ള കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി രക്തദാനം നടത്താൻ നാലു മലയാളി സൗദി അറേബ്യയിലെത്തി. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ്‌ ഫാറൂഖ് (തൃശൂർ), മുഹമ്മദ്‌ റഫീഖ് (ഗുരുവായൂർ) മുഹമ്മദ്‌ ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ഇന്നലെ കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്. ഹൃദയശസ്ത്രക്രിയയ്ക്കായാണ് ബോംബെ ഒ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനായി ഇവർ നാലുപേരും സൗദിയിലേക്ക് വിമാനം കയറിയത്.

  സൗദിയിൽ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ബോംബെ ഒ ഗ്രൂപ്പിലുള്ള രക്തം ലഭ്യമായിരുന്നില്ല. ഈ വിവരം ശ്രദ്ധയിൽപ്പെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള നാലു പേരെ കണ്ടെത്തിയത്. തുടർന്ന് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂരിൽനിന്നാണ് ഇവർ നാലുപേരും സൗദിയിലേക്ക് പോയത്.

  കപ്പ എടുക്കാം, പണം പെട്ടിയിലിടാം; ഇവിടെ പണപ്പെട്ടിക്ക് കാവൽ കടക്കാരന്‍റെ വിശ്വാസം

  അന്യനെ വിശ്വസിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രായോഗിക തലത്തിൽ അത്ര എളുപ്പം ഉള്ള കാര്യം അല്ല. എന്നാൽ ഈ വിശ്വാസം മൂലധനമാക്കി കച്ചവടം നടത്തുന്ന ഒരാൾ ഉണ്ട്. നിലമ്പൂർ ചന്തക്കുന്നിൽ കപ്പ കച്ചവടം നടത്തുന്ന ഹംസ. നിലമ്പൂർ ചന്തക്കുന്നിലെ കപ്പ കച്ചവടക്കാരനാണ് ഹംസാക്ക. 60 കൊല്ലത്തിൽ അധികമായി കപ്പ കച്ചവടം നടത്തുന്ന ഹംസാക്കായുടെ കച്ചവടം ഏറെ വ്യത്യസ്തമാണ്. അനുകരിക്കാൻ അധികമാർക്കും കഴിയാത്തത് ആണ്.

  ചന്തക്കുന്നില് ഫോറസ്റ്റ് ബംഗ്ലാവിലേക്ക് പോകുന്ന വഴിയുടെ ഒരു മൂലയിൽ ആണ് ഹംസാക്കയുടെ കപ്പക്കട. ആൾ ഇവിടെ ഇല്ലെങ്കിലും വാങ്ങാൻ വരുന്നവർക്ക് ആധി വേണ്ട. കാരണം ഇവിടെ ഒരു മരപ്പലകയിൽ ചോക്ക് കൊണ്ട് എഴുതി വെച്ചിട്ടുണ്ട് കപ്പ വിലയും നിർദേശങ്ങളും. കപ്പ എടുത്ത് പൈസ മേശയിൽ ഇടുക. മേശയുടെ വലിപ്പിന് പൂട്ടും ഇല്ല, താക്കോലും ഇല്ല. ആളുകൾ വെക്കുന്ന പണം എല്ലാം അവിടെ തന്നെ ഉണ്ടാകും. ഹംസാക്കയുടെ  കച്ചവടത്തെ പറ്റി അറിയുന്നവർക്ക് ഇതിൽ പുതുമ ഒന്നും തോന്നില്ല. അവർ വരും കപ്പ തൂക്കും. പണം പെട്ടിയിൽ ഇടും.

  നിലമ്പൂർ സ്വദേശിയായ ഹംസ കഴിഞ്ഞ 60 വർഷമായി കപ്പ കച്ചവടം ചെയ്യുന്നുണ്ട്. 20 കൊല്ലത്തിൽ അധികമായി ഇതേ ശൈലിയിലും. കപ്പ മേശക്ക് മുകളിൽ ഉണ്ടാകും. ത്രാസും. ആളുകൾക്ക് കപ്പ സ്വയം തൂക്കി എടുത്ത് വില കണക്കാക്കി പണം മേശയിൽ ഇടാം. എന്താണ് ഇങ്ങനെ ഒരു കച്ചവടം എന്ന് ചോദിച്ചാൽ ഹംസാക്ക പറഞ്ഞു തുടങ്ങും മറുപടി. " വിശ്വാസം ആണ് എല്ലാത്തിനും വലുത്. ഞമ്മക്ക് അല്ലാഹുവിനെ വിശ്വാസമാണ്, അത് പോലെ ഞമ്മടെ നാട്ടുകാരെയും. അവർ ആരും പറ്റിക്കില്ല. "

  എങ്ങനെ ആണ് കപ്പയുടെ മുഴുവൻ വിലയും കിട്ടിയോ എന്ന് എങ്ങനെ ആണ് ഉറപ്പിക്കുക ??
  ഹംസാക്ക പറയുന്നു . " അത് രാവിലെ ഞമ്മൾ കപ്പ മൊത്തം എടുത്ത് തൂക്കി വെക്കും. പിന്നെ വൈകുന്നേരം കച്ചവടം കഴിഞ്ഞ് പോകാൻ നേരം ബാക്കി ഉള്ള കപ്പയുടെ തൂക്കം നോക്കും... അതിൻ്റെ വില എല്ലാം കണക്കാക്കി പെട്ടിയിൽ വീണിട്ടുണ്ടാകും. ഇത് വരെ ആരും പറ്റിച്ചിട്ടില്ല.. ഞമ്മൾ അവരോട് കാണിക്കുന്ന വിശ്വാസം അത് പോലെ തിരിച്ച് കിട്ടുന്നുണ്ട്. "

  നിലമ്പൂരിലെ പ്രധാന കപ്പ കച്ചവടക്കാരൻ ആണ് ഇദ്ദേഹം. നിരവധി കടകളിൽ കപ്പ മൊത്തമായി കൊടുക്കുന്നുണ്ട്. അതിന് പുറമെ കപ്പ പലയിടത്തും പോയി ശേഖരിക്കണം. ഈ കാര്യങ്ങൾ എല്ലാം നടത്താൻ തൻ്റെ വിശ്വാസ കച്ചവട ശൈലി കൊണ്ട് സാധിക്കുന്നുണ്ട് എന്ന് ഹംസാക്ക പറയുന്നു.

  Also Read- പൊലീസ് ഉദ്യോഗസ്ഥ പോലീസിനും കോടതിയ്ക്കുമെതിരേയുളള പോപ്പുലർ ഫ്രണ്ട് FB പോസ്റ്റ്‌ ഷെയർ ചെയ്തു

  ഏത് കാലത്ത് മറ്റ് എവിടെയും ഇല്ലെങ്കിലും ചന്തക്കുന്നിലെ ഹംസാക്കയുടെ കയ്യിൽ കപ്പ ഉണ്ടാകും... വരാം... ആവശ്യമുള്ളത് കൊണ്ടുപോകാം. പണം പെട്ടിയിൽ ഇടാം. ഹംസാക്കക്ക് തൻ്റെ ഉപഭോക്താക്കളെ വിശ്വാസം ആണ്. ഇക്കാലത്തിനിടെ ആ വിശ്വാസം ആരും ഇത് വരെ തെറ്റിച്ചിട്ടുമില്ല. വിശ്വാസം അതാണ് എല്ലാം എന്ന് ഹംസ ചിരിയോടെ പറഞ്ഞു നിർത്തുന്നു.
  Published by:Anuraj GR
  First published: