ത്യാഗസ്മരണയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

Last Updated:

കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ

News18
News18
ത്യാഗ സ്മരണയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‍കാരം നടന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലായി മലയാളികളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകൾ ഒരുക്കി. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.
Also Read- ബലിപെരുന്നാൾ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി
അല്ലാഹുവിന്റെ കൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മായീലിനെ ബലിയറുക്കാൻ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ പ്രതീകമായി ഇന്നേ ദിവസം മൃഗബലി നടത്താറുണ്ട്. ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്ക് രൂപപ്പെടുന്നത്.
ഇന്ന് പുലർച്ചെയാണ് ഹാജിമാർ മുസ്തലിഫയിൽ നിന്ന് മിനായിലേക്ക് എത്തിയത്. മിനായിലെ ജംറത്തുൽ അക്ബയിൽ ആദ്യ കല്ലേറ് കർമം നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ത്യാഗസ്മരണയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ
Next Article
advertisement
'വാക്ക് പാലിക്കണം, വാക്കാണ് ലോകശക്തി'; കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഡി കെ ശിവകുമാര്‍
'വാക്ക് പാലിക്കണം, വാക്കാണ് ലോകശക്തി'; കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഡി കെ ശിവകുമാര്‍
  • ഡി കെ ശിവകുമാർ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ ശിവകുമാർ പ്രതികരിച്ചു.

  • സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയാകുമെന്ന കരാർ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.

View All
advertisement