ബലിപെരുന്നാൾ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി
- Published by:Anuraj GR
- news18-malayalam
Last Updated:
യുഎഇയിലെ ഔദ്യോഗിക ബലിപെരുന്നാൾ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു
ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ ജൂൺ 30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയമാണ് (MoHRE) സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടൊപ്പമുള്ള അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത പൊതു അവധികൾ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ പ്രമേയവുമായി പൊരുത്തപ്പെടുന്നതാണ് തീരുമാനം.
യുഎഇയിലെ ഔദ്യോഗിക ബലിപെരുന്നാൾ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ബലി പെരുന്നാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ഹിജ്രി കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി. ശമ്പളത്തോടുകൂടിയ അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.
വാരാന്ത്യം ഉള്‍പ്പെടുത്തിയാല്‍, ഇത് ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന നീണ്ട ഇടവേളയായി മാറുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള ജീവനക്കാരും കുടുംബങ്ങളും.
advertisement
ജൂലായ് ഒന്ന് മുതലാണ് രാജ്യത്തെ വേനലവധി ആരംഭിക്കുക. പെരുന്നാള്‍ അവധി കൂടി മുന്നില്‍ക്കണ്ട് വിമാനത്താവളങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഈദ് അവധിക്കും വേനല്‍ അവധിക്കും ആഴ്ചകള്‍ ബാക്കിയുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
June 19, 2023 3:17 PM IST