ഹജ്ജിനെത്തിയ കോഴിക്കോട് സ്വദേശി മക്കയില്‍ മരിച്ചു

Last Updated:

കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മക്കയിൽ മരിച്ചത്

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മക്കയിൽ മരിച്ചത്. ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം.
ജിദ്ദയിൽ വിമാനം ഇറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. അതിനിടെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു
അതേസമയം, ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി തമിഴ്നാട് നിന്നെത്തിയ തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തിങ്കളാഴ്ച്ച രാവിലെ മക്കയില്‍ എത്തിയ തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസ (67) ആണ് മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ വെച്ച് മരിച്ചത്.  ഭാര്യ മുത്തുബിയോടൊപ്പമാണ് അദ്ദേഹം ഹജ്ജിനെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജിനെത്തിയ കോഴിക്കോട് സ്വദേശി മക്കയില്‍ മരിച്ചു
Next Article
advertisement
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
  • പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു.

  • പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.

  • പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം.

View All
advertisement