ഹജ്ജിനെത്തിയ തമിഴ്നാട് സ്വദേശി മക്കയില്‍ മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസ (67) ആണ് മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ വെച്ച് മരിച്ചത്
ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തിങ്കളാഴ്ച്ച രാവിലെ മക്കയില്‍ എത്തിയ തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസ (67) ആണ് മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ വെച്ച് മരിച്ചത്. ഭാര്യ മുത്തുബിയോടൊപ്പമാണ് അദ്ദേഹം ഹജ്ജിനെത്തിയത്.
അതേസമയം, കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച്ച പുലർച്ചെ പുറപ്പെട്ടത്. 145 തീർഥാടകരാണ് വിമാനത്തിലുള്ളത്. വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളുമാണ് ഉള്ളത്. പുലർച്ചെ 4.25 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. 11,121 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. ഇതില്‍ 6831 സ്ത്രീകളും 4290 പുരുഷൻമാരുമാണ് ഉള്ളത്. മറ്റു സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 290 പേരും കേരളത്തില്‍ നിന്നാണ് യാത്രതിരിക്കുക. 35 ദിവസം നീളുന്ന യാത്രയില്‍ ഒൻപത് വനിതകള്‍ ഉള്‍പ്പെടെ 30 വളന്റിയര്‍മാരാണ് ഉണ്ടാകുക.
Location :
Tamil Nadu
First Published :
June 05, 2023 10:26 PM IST