റമദാൻ 2024: യുഎഇയിലെ ഉം അൽ ഖുവൈനിൽ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി

Last Updated:

മൂന്ന് ദിവസങ്ങൾ അവധി നൽകിയതിനൊപ്പം മറ്റ് ദിവസങ്ങളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയവും പുനഃക്രമീകരിച്ചിട്ടുമുണ്ട്

റമദാൻ മാസം സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകി യുഎഇ നഗരമായ ഉം അൽ ഖുവൈൻ. സുപ്രീം കൗൺസിൽ അംഗവും നഗര ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയിറക്കിയത്. സർക്കുലർ അനുസരിച്ച് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് റമദാൻ നാളുകളിൽ ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ അവധിയായിരിക്കും.
മൂന്ന് ദിവസങ്ങൾ അവധി നൽകിയതിനൊപ്പം മറ്റ് ദിവസങ്ങളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയവും പുനഃക്രമീകരിച്ചിട്ടുമുണ്ട്. പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. റമദാനോടനുബന്ധിച്ച് യുഎഇയിലെ മറ്റ് എമിറേറ്റുകളും വെള്ളിയാഴ്ച വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം പ്രഖ്യാപിക്കുകയും പ്രവർത്തന സമയം ചുരുക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 12 ഓടെ യുഎഇയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്, ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റമദാൻ 2024: യുഎഇയിലെ ഉം അൽ ഖുവൈനിൽ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement