Hijra New Year| ഹിജ്റ പുതുവത്സരാരംഭം; യുഎഇയിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ജൂലൈ 30ന് അവധി
- Published by:Rajesh V
- news18-malayalam
Last Updated:
എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധിദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർക്കാർ മേഖലയിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു
ദുബൈ: ഹിജ്റ പുതുവൽസരാരംഭത്തിന്‍റെ (Hijra New Year) ഭാഗമായി ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധിദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർക്കാർ മേഖലയിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ സർക്കാർ, സ്വകാര്യ മേഖലകളിലെ സർക്കാർ ജീവനക്കാർക്ക് ഒരേ ദിവസം അവധി ലഭിക്കും.
ഹിജ്റ വർഷാരഭമായ മുഹറം ഒന്ന് ഇത്തവണ ജൂലൈ 30നായിരിക്കുമെന്ന് നേരത്തെ വിവിധ ജ്യോതിശാസ്ത്ര ഗവേഷകർ പ്രവചിച്ചിട്ടുണ്ട്. ഈ സാചര്യത്തിലാണ് അവധി നിർണയിച്ചത്. ഇതോടെ ശനിയാഴ്ച പ്രവൃത്തിദിനമായ സ്ഥാപനങ്ങളിൽ ഞായറാഴ്ചയടക്കം രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതാണ്.
Also Read- ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പ്രതിഷേധം ഭയന്ന് കമന്റ് ബോക്സ് പൂട്ടി ആലപ്പുഴ ജില്ലാ കളക്ടർ
advertisement
Ministry of Human Resources and Emiratisation has announced that Saturday, July 30, 2022, will be an official paid holiday for all private sector employees in the UAE on the occasion of #IslamicNewYear (1444H). We wish you a happy Islamic New Year. #UAE #MOHRE pic.twitter.com/0NzBTSPyVY
— MOHRE_UAE وزارة الموارد البشرية والتوطين (@MOHRE_UAE) July 24, 2022
advertisement
Also Read- 'ഒരു പരിഗണനയും നൽകിയില്ല, ഓടിച്ചുവിട്ടു ആലപ്പുഴയിലേക്ക്! എന്തൊരു ശിക്ഷ, പിണറായി ഡാ': പി കെ അബ്ദുറബ്
English The Ministry of Human Resources and Emiratisation has declared Saturday, July 30, 2022, an official paid holiday for all private sector employees in the UAE to celebrate the Islamic New Year (Hijri Year 1444). This comes in implementation of the Cabinet decision on official holidays approved for the government and private sectors for 2022.
Location :
First Published :
July 24, 2022 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Hijra New Year| ഹിജ്റ പുതുവത്സരാരംഭം; യുഎഇയിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ജൂലൈ 30ന് അവധി