സംഗതി ഇഷ്ടമായി; ഇനി തുറക്കണ്ടാ; ടിക് ടോക് വൈറലായതിനു പിന്നാലെ കുവൈറ്റിലെ ഇന്ത്യൻ ഹോട്ടൽ അധികൃതർ അടച്ചുപൂട്ടി

Last Updated:

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ പ്രശസ്തമായിരുന്ന ഹോട്ടലാണ് അടച്ചുപൂട്ടിയത്.

ആളുകളെ ആകർഷിക്കാൻ വേണ്ടി ചെയ്ത ടിക് ടോക് വീഡിയോ വൈറലായതിന് പിന്നാലെ കുവൈറ്റിൽ ഇന്ത്യൻ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ. ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ പ്രശസ്തമായിരുന്ന ഹോട്ടലാണ് അടച്ചുപൂട്ടിയത്. സൽമിയ മേഖലയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് നടപടി നേരിടേണ്ടി വന്നിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോട്ടൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒരു ഇന്ത്യൻ ടിക് ടോക് സെലബ്രിറ്റിയുടെ സഹായത്തോടെ ചെയ്ത വീഡിയോ ആണ് വൈറലായത്. ഹോട്ടലുടമയുടെ പ്രത്യേക താൽപര്യത്തിലായിരുന്നു വീഡിയോ ചെയ്തത്. ഹോട്ടൽ നിൽക്കുന്ന പ്രദേശവും മറ്റ് വിശദവിവരങ്ങളും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
ടിക് ടോക് വീഡിയോ വളരെ വേഗത്തിലാണ് വൈറലായതെന്ന് അറബിക് ദിനപത്രമായ അൽമജ്ലിസ് റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടൽ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതോടെ കുവൈറ്റ് സർക്കാരിന്റെ വ്യവസായ വകുപ്പാണ് നടപടി സ്വീകരിച്ചത്.
advertisement
അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ ഹോട്ടലിൽ നടന്നിരുന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞു. ഗവൺമെൻറ് സബ്സിഡിയോടെ ലഭിച്ചിരുന്ന സാധനങ്ങൾ ഇവിടെ ഉപയോഗിച്ചിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഗ്യാസ് ചോർന്ന് മണക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഹോട്ടലുടമയും ജീവനക്കാരും സൽമിയ പോലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. ഇവരെ വൈകാതെ കുവൈറ്റിൽ നിന്നും നാട് കടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കുവൈറ്റിൽ ഈയടുത്ത് തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 49 പേർ മരിച്ചിരുന്നു. മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഈ സംഭവത്തെ തുടർന്നാണ് അധികൃതർ അനധികൃത കെട്ടിടങ്ങൾക്കും ഹോട്ടലുകൾക്കുമെതിരെയുള്ള നടപടി കർശനമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സംഗതി ഇഷ്ടമായി; ഇനി തുറക്കണ്ടാ; ടിക് ടോക് വൈറലായതിനു പിന്നാലെ കുവൈറ്റിലെ ഇന്ത്യൻ ഹോട്ടൽ അധികൃതർ അടച്ചുപൂട്ടി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement