ഗള്‍ഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും വലിയൊരു ഒഴുക്ക് പമ്പരാഗതമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ടുവരുന്നുണ്ടെന്നതിനാല്‍ കരാറിലൂടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വലിയൊരു വിപണിയാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്.
ന്യൂഡല്‍ഹി: സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലും (ജിസിസി) രൂപരേഖ തയ്യാറാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഉള്‍പ്പെടാനിടയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും വലിയൊരു ഒഴുക്ക് പമ്പരാഗതമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ടുവരുന്നുണ്ടെന്നതിനാല്‍ കരാറിലൂടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വലിയൊരു വിപണിയാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതുപോലെ തന്നെ മേഖലയില്‍ വിസയില്‍ ഇളവും പ്രതീക്ഷിക്കുന്നുണ്ട്.
പകരം നിക്ഷേപമാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപക്ഷവും ഇത്തരത്തിലൊരു കരാറിന് താത്പര്യപ്പെടുന്നതായും അവര്‍ പറഞ്ഞു. അതേസമയം, നിര്‍ദിഷ്ട ഉടമ്പടിക്കുവേണ്ടിയുള്ള വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജിസിസിയില്‍ ഉള്‍പ്പെട്ട ആറുരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ ഇത്തരമൊരു കരാറിന് ഒരുവര്‍ഷം മുമ്പ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കരാറിലെ ചില വിഭാഗങ്ങളില്‍ എതിര്‍പ്പുകളുണ്ടായിരുന്നതിനാല്‍ കാലതാമസം നേരിടുകയായിരുന്നു. യുഎഇക്ക് ശേഷം ഈ മേഖലയില്‍ ഇന്ത്യ ഏര്‍പ്പെടുന്ന രണ്ടാമത്തെ വ്യാപാര കരാര്‍ ആണിത്. ഇത് കൂടാതെ, ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നതിന് ഒമാനും താത്പര്യം പ്രകടിപ്പിച്ചതായി സ്രോതസ്സുകള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
യുപിഎ ഭരണകാലത്താണ് ജിസിസിയുമായുള്ള കരാര്‍ ആസൂത്രണം തുടങ്ങിയത്. എന്നാല്‍, ചില കാരണങ്ങളാൽ കാലതാമസം നേരിടുകയായിരുന്നു. ആര്‍സിഇപിയില്‍ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷമാണ് സര്‍ക്കാര്‍ വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുകയും അവയുമായി മുന്നോട്ട് പോകുകയും ചെയ്തത്. പിന്നാലെ, വര്‍ഷങ്ങളായി ചര്‍ച്ചയിലുണ്ടായിരുന്ന മാലിദ്വീപ്, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള മൂന്ന് ഉടമ്പടികളിലെങ്കിലും ഒപ്പിടുകയും ചെയ്തു. ഓസ്‌ട്രേലിയയുമായി ഒരു ഇടക്കാല കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
advertisement
ജിസിസയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം 51 ബില്ല്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 21 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ അവിടേക്ക് നടത്തിയത്. എണ്ണ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ഇലക്രിക്കല്‍ ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ജിസിസിയിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍. അതേസമയം, ജിസിസിയില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 133 ബില്ല്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 39 ബില്ല്യണ്‍ ഡോളറിന്റെ ഇറക്കുമതി ഇന്ത്യ നടത്തിയിട്ടുണ്ട്.
advertisement
Location :
New Delhi,New Delhi,Delhi
First Published :
November 06, 2023 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗള്‍ഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ