രോഗിയെ പരിശോധിക്കുന്നതിനിടയിൽ ഇന്ത്യൻ ഗൈനക്കോളജിസ്റ്റ് സൗദി അറേബ്യയിൽ കുഴഞ്ഞുവീണു മരിച്ചു
- Published by:user_57
- news18-malayalam
Last Updated:
ഗൈനക്കോളജിസ്റ്റ് ഡോ. സത്യഭാമയാണ് മരിച്ചത്
റിയാദ്: സൗദിയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇന്ത്യൻ ഡോക്ടർ മരിച്ചു (Indian doctor collapsed to death). മുതിർന്ന ഗൈനക്കോളജിസ്റ്റും തമിഴ്നാട് സ്വദേശിയുമായ ഡോ. സത്യഭാമയാണ് മരിച്ചത്. കഴിഞ്ഞ 20 വർഷങ്ങളായി അല്‍ഫലാഹ് ആശുപത്രിയിൽ സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബ്രിട്ടനിലും അമേരിക്കയിലുമുള്ള ആൺമക്കൾ രണ്ടുപേരും സൗദിയിലേക്കും നാട്ടിലേക്കുമായി തിരിച്ചുകഴിഞ്ഞു. ഭർത്താവ് നേരത്തെ മരിച്ചുപോയിരുന്നു.
Summary: Indian doctor from Tamilnadu collapsed to death while examining a patient in Riyadh. She could not be saved despite being rushed to a nearest hospital. Dr Sathyabhama has been serving as gynecologist for more than two decades
Location :
First Published :
April 18, 2022 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
രോഗിയെ പരിശോധിക്കുന്നതിനിടയിൽ ഇന്ത്യൻ ഗൈനക്കോളജിസ്റ്റ് സൗദി അറേബ്യയിൽ കുഴഞ്ഞുവീണു മരിച്ചു