ഷാർജയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

Last Updated:

ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതിവെച്ച ശേഷമാണ് യുവാവ് കെട്ടിടത്തിൽ നിന്ന് ചാടിയത്

ഷാർജ: ബുഹൈറയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ 30കാരനാണ് കൊല നടത്തിയ ശേഷം ചാടി മരിച്ചത്. സംഭവം ഷാർജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും കുടുംബത്തിന്റെയും കൃത്യമായ വിലാസം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Also Read- ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം
ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതിവെച്ച ശേഷമാണ് ഇയാൾ ചാടിയത്. ഇയാളുടെ വസ്ത്രത്തിൽ നിന്ന് കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചും സംഭവത്തിലേക്ക് നയിച്ച കാരണത്തെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. കഴിഞ്ഞ ആറുമാസമായി കുടുംബം ഇവിടെയാണ് താമസമെന്ന് സമീപവാസികൾ പറഞ്ഞു.
advertisement
English Summary: An Indian national killed his wife and two children, a boy, aged 4 and an 8-year-old girl before jumping to death from their 11th-floor flat located in Al Buhairah.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവിന്റെ പരാതി; ഇരകളെ നേരിൽ കണ്ട് വിഷയം അന്വേഷിക്കണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവിന്റെ പരാതി
  • യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി.

  • വനിതാ നേതാക്കളെ ഉൾപ്പെടുത്തി ഇരകളെ നേരിൽ കണ്ട് വിഷയം അന്വേഷിക്കണമെന്ന് സജന ആവശ്യപ്പെട്ടു.

  • മാങ്കൂട്ടത്തിൽ പ്രചാരണത്തിൽ സജീവമാകുന്നതിനെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നു.

View All
advertisement