ടെഹ്റാൻ: ഇറാൻ കറൻസി റിയാലിൽ നിന്ന് ടൊമാനിലേക്ക് മാറുന്നു. അമേരിക്കൻ ഉപരോധം മൂലം തകർന്നടിഞ്ഞ റിയാലിന്റെ മൂല്യത്തിൽ നിന്ന് നാല് പൂജ്യം നീക്കം ചെയ്യുന്ന ബിൽ ഇന്നലെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ പാസാക്കിയാൽ ഇറാൻ സെൻട്രൽ ബാങ്ക് റിയാലിനെ ടൊമാൻ എന്നാക്കി പുനർനാമകരണം ചെയ്യും. രണ്ട് വർഷത്തിനകം ടൊടുമാൻ പ്രാബല്യത്തിൽ വരും. പത്ത് റിയാലാണ് ഒരു ടൊമാൻ.
ഔദ്യോഗിക കറൻസി റിയാലാണെങ്കിലും ജനങ്ങൾ സാമ്പത്തിക ഇടപാടുകൾ ടൊമാനിലാണ് നടത്തുന്നത്. ഒരു യുഎസ് ഡോളറിന് 1,16,500 റിയാൽ നൽകണം. 2015ൽ ഇറാൻ ആണവക്കരാറിൽ ഒപ്പുവയ്ക്കുമ്പോൾ ഡോളറിന് 35,000 രൂപയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, IRAN, Money news