ജോബി ദുബായില്‍ പറക്കും; യുഎസിന് മുമ്പേ എയര്‍ടാക്‌സി സര്‍വീസ് ഇതാ വരുന്നു

Last Updated:

യുഎസിനേക്കാള്‍ മുമ്പേ ദുബായില്‍ എയര്‍ ടാക്‌സി സര്‍വീസിന് ജോബി തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദുബായില്‍ എയര്‍ ടാക്‌സി സര്‍വീസ് അവതരിപ്പിക്കാന്‍ ജോബി ഏവിയേഷന്‍ ഇന്‍കോര്‍പ്പറേഷന്‍. വാണിജ്യ യാത്രാ ആവശ്യങ്ങള്‍ക്കായി ഓള്‍-ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജോബി. യുഎസിനേക്കാള്‍ മുമ്പേ ദുബായില്‍ എയര്‍ ടാക്‌സി സര്‍വീസിന് ജോബി തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ദുബായുമായുള്ള പങ്കാളിത്തം വളരെയധികം മുന്നോട്ട് പോയതായും പദ്ധതിയോട് അവര്‍ വളരെ മികച്ച സമീപനമാണ് സ്വീകരിക്കുന്നതെന്നും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ജോബി ഏവിയേഷന്‍ പ്രസിഡന്റ് ബോണി സിമി പറഞ്ഞു. പദ്ധതിക്ക് ആദ്യം ദുബായില്‍ തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026ല്‍ ദുബായില്‍ എയര്‍ ടാക്‌സി സര്‍വീസ് അവതരിപ്പിക്കുന്നതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുമായും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറുമായും ഫെബ്രുവരിയില്‍ ജോബി ഏവിയേഷന്‍ കരാര്‍ ഒപ്പിട്ടിരുന്നു.
ദുബായില്‍ എയര്‍ ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ആറ് വര്‍ഷത്തെ അനുമതിയാണ് ജോബി ഏവിയേന് ലഭിച്ചിരിക്കുന്നത്. വെര്‍ട്ടിപോര്‍ട്ട് ശൃംഖലകളുടെ രൂപകല്‍പ്പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവയ്ക്കുള്ള അനുമതിയാണ് സ്‌കൈപോര്‍ട്‌സിന് നല്‍കിയിരിക്കുന്നത്.
advertisement
പദ്ധതി നടപ്പാകുന്നതോടെ വാണിജ്യ ഇലക്ട്രിക് ഏരിയല്‍ ടാക്സി സേവനത്തിനും വെര്‍ട്ടിപോര്‍ട്ട് നെറ്റ്‌വര്‍ക്കിനും തുടക്കമിടുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. തുടക്കത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പാം ജുമൈറ, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന എന്നിവയുടെ സമീപത്തായി നാല് വെര്‍ട്ടിപോര്‍ട്ടുകളായിരിക്കും സ്ഥാപിക്കുക. സ്‌കൈപോര്‍ട്ടിന്റെ വെര്‍ട്ടിപോര്‍ട്ടുകള്‍ വിമാന യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോബി ദുബായില്‍ പറക്കും; യുഎസിന് മുമ്പേ എയര്‍ടാക്‌സി സര്‍വീസ് ഇതാ വരുന്നു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement