ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം; ലഭിച്ചത് ഏഴ് കോടി രൂപ

12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന മുഹമ്മദ് അസ്ലം അരയിലകത്തിനാണ് സമ്മാനത്തുക ലഭിച്ചത്

news18
Updated: February 27, 2019, 8:01 AM IST
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം; ലഭിച്ചത് ഏഴ് കോടി രൂപ
12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന മുഹമ്മദ് അസ്ലം അരയിലകത്തിനാണ് സമ്മാനത്തുക ലഭിച്ചത്
  • News18
  • Last Updated: February 27, 2019, 8:01 AM IST IST
  • Share this:
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിലെ ബമ്പർ സമ്മാനമായ പത്തുലക്ഷം യുഎസ് ഡോളർ (ഏഴുകോടിയിലധികം രൂപ) മലയാളിക്ക്. 12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന മുഹമ്മദ് അസ്ലം അരയിലകത്തിന് (31) ആണ് സമ്മാനത്തുക ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

ദുബായിലെ ഐറിഷ് വില്ലേജ് ഷോപ്പിൽനിന്നാണ് അസ്ലംലം ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി അധികൃതർ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് അസ്ലം പറയുന്നു. ഷാർജയിൽ താമസിക്കുന്ന അസ്‌ലം ഏഴുവർഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. അവധിക്ക്‌ നാട്ടിൽപോയപ്പോൾ സമ്മാനം ലഭിച്ച ടിക്കറ്റ് നാട്ടിൽ മറന്നുവെച്ചതിനാൽ അതെടുക്കാൻ  പോകാനുള്ള തയാറെടുപ്പിലാണ് അസ്ലം.

1999ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയശേഷം പത്തുലക്ഷം ഡോളർ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിക്കുന്ന 139ാമത്തെ ഇന്ത്യക്കാരനാണ് മുഹമ്മദ് അസ്ലം. ഭാഗ്യം തേടിവന്ന 0369 എന്ന നമ്പർ അസ്ലത്തിന്റെ ഇഷ്ട നമ്പറാണ്. തന്റെ വാഹനത്തിന് ഇതേ നമ്പർ ലഭിക്കാൻ ഏറെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ഇഷ്ടനമ്പറിലൂടെ വലിയ നേട്ടം ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ. ഭാര്യയും മൂന്നുവയസ്സുള്ള കുട്ടിയുമുണ്ട് അസ്ലമിന്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading