ഒമാനിൽ ഒരു ദിവസത്തെ വിസയിലെത്തി നീന്താനിറങ്ങിയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു ദിവസത്തെ വീസയിലാണ് യുഎഇ യിൽ നിന്നും ഒമാനിൽ എത്തിയത്
ഒമാനിലെ ദ്വീപിൽ നീന്തുന്നതിനിടെ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിൻ (38) ആണ് മരിച്ചത്. ദുബായിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ 2ന് ഒമാനിലെ മൊസാണ്ട ദ്വീപിനു സമീപമാണ് അപകടം.
Also Read- മലപ്പുറത്ത് നീന്തൽ പരിശീലനത്തിന് ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
ഖസബിനടുത്ത് ദിബ്ബയിൽ ബോട്ടിങ്ങ് നടത്തിയശേഷം ദ്വീപിനു സമീപം നീന്തുന്നതിനിടെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. നാല് മാസം മുൻപാണു ജിതിൻ ദുബായിൽ ജോലിക്കെത്തിയത്. ജിതിനും സുഹൃത്തുക്കളും ഒരു ദിവസത്തെ വീസയിലാണ് യുഎഇ യിൽ നിന്നും ഒമാനിൽ എത്തിയത്. മാതാവ്: ശോഭ. ഭാര്യ: രേഷ്മ. മകൾ: ഋതു
Location :
Kollam,Kollam,Kerala
First Published :
December 11, 2023 6:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാനിൽ ഒരു ദിവസത്തെ വിസയിലെത്തി നീന്താനിറങ്ങിയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു