ഇന്റർഫേസ് /വാർത്ത /Gulf / തുഷാർ വെള്ളാപ്പള്ളി: കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് യൂസഫലി

തുഷാർ വെള്ളാപ്പള്ളി: കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് യൂസഫലി

യൂസഫലി

യൂസഫലി

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ വിശദീകരണവുമായി എം എ യൂസഫലി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ, ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ യൂസഫലിക്കുണ്ടായ ഏക ബന്ധമെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    യൂസഫലിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ

    തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളൂ. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ എം.എ. യൂസഫലിക്കുണ്ടായ ഏക ബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.

    Also Read- രണ്ടുകോടി ദിർഹം നൽകാനുണ്ടെന്ന് പരാതി: ഗോകുലം ഗോപാലന്റെ മകൻ യുഎഇയിൽ അറസ്റ്റിൽ

    First published:

    Tags: Cm pinarayi, External affairs ministry, Thushar vellappally, Thushar vellappally arrest, Yousufali