Gulf News | സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നെഞ്ച് വേദന അനുഭവപ്പെട്ടത് ജോലിക്കിടെ

Last Updated:

ഗോതമ്പ് കൊണ്ടുപോകുന്ന ട്രെയ്‌ലറിന്‍റെ ഡ്രൈവറയായിരുന്നു അഷ്റഫലി. ഡ്യൂട്ടിയ്ക്കിടെയാണ് മരണം സംഭവിച്ചത്.

Ashrafali
Ashrafali
ജിദ്ദ: സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ത്വായിഫില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മലപ്പുറം, കോട്ടക്കല്‍, ഇരിമ്പിളിയം – മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ അഷ്‌റഫലി (42) ആണ് മരിച്ചത്. ഗോതമ്പ് കൊണ്ടുപോകുന്ന ട്രെയ്‌ലറിന്‍റെ ഡ്രൈവറയായിരുന്നു അഷ്റഫലി. ഗോതമ്പ് കൊണ്ട്പോകുന്നതിന് അഷ്‌റഫലി ട്രെയ്‌ലര്‍ ഓടിച്ച്‌ ത്വായിഫില്‍ നിന്ന് ജിദ്ദയിലെത്തിയാതായിരുന്നു. ജിദ്ദയിലെ സനാബില്‍ ഏരിയയിലായിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയും താമസിയാതെ മരണം സംഭവിക്കുകയുമായിരുന്നു. ജിദ്ദ, ത്വായിഫ് കെ എം സി സി വെല്‍ഫയര്‍ വിംഗ് വളണ്ടിയര്‍മാര്‍ ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍
ആല്‍ബം താരവും വ്‌ളോഗറുമായ കോഴിക്കോട്(Kozhikode) സ്വദേശിനിയെ ദുബായില്‍(Dubai) മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ(21)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി അറിയിച്ചു.
advertisement
കളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി ഖത്തറിൽ മരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകള്‍ ഐസ മെഹ്രിഷ് (4) ആണ് മരിച്ചത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാര സ്വദേശിയാണ് ആരിഫ് അഹമ്മദ്.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു ഐസ. മൂന്ന് ദിവസം മുമ്പാണ് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടെ കുട്ടിക്ക് പരുക്കേറ്റത്. ഉടന്‍ സിദ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
advertisement
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.
Summary- Malayalee youth dies of heart attack in Saudi Arabia The deceased has been identified as Ashrafali, 42, son of Karuvarakunnil Unneenkutty, a native of Mechiripparambu, Irimpilium, Kottakkal, Malappuram, who was working as a driver in Twaif. Ashrafali was the driver of a trailer carrying wheat. Ashraf Ali drove the trailer to take the wheat to Jeddah from Ta'if. He suffered a heart attack while in the Sanabil area of ​​Jeddah and died shortly afterwards.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Gulf News | സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നെഞ്ച് വേദന അനുഭവപ്പെട്ടത് ജോലിക്കിടെ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement